കുവൈത്ത്: ഇന്ത്യന്‍ എഞ്ചിനീയേഴ്സ് ഫോറം കുവൈത്തും കുവൈത്ത് ചാപ്റ്ററും സംയുക്ത രക്തദാന ക്യാമ്ബ് നടത്തി

കുവൈത്ത് സിറ്റി: ഇന്ത്യന്‍ എഞ്ചിനീയേഴ്സ് ഫോറം കുവൈറ്റും (ഐഇഎഫ്-കെ) ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ഐഇഎഫ്-കെയുടെ സാമൂഹിക സേവന പദ്ധതിക്ക് കീഴില്‍ ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്ബ് നടത്തി.

കുവൈത്തിന്റെ ദേശീയ-വിമോചന ദിനാചരണവുമായി ബന്ധപ്പെടുത്തി ‘എന്റെ രക്തം കുവൈത്തിന്’ എന്ന ബ്ലഡ് ബാങ്കിന്റെ ക്യാമ്ബയിനുള്ള പിന്തുണ കൂടിയായിട്ടാണ് ക്യാമ്ബ് നടത്തിയത്. 2023 ഫെബ്രുവരി 22നാണ് ക്യാമ്ബ് സംഘടിപ്പിച്ചത്.

ഇന്ത്യന്‍ എഞ്ചിനീയേഴ്സ് ഫോറം കുവൈറ്റിലെ വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ സജീവ കൂട്ടായ്മയാണ്. കുവൈറ്റില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ അത് എത്തിക്കുന്നതിനും, രക്തദാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നിരവധി സാമൂഹിക-ക്ഷേമ സംരംഭങ്ങളിലൂടെ കുവൈത്തിലെ സമൂഹത്തില്‍ അടുത്ത് ഇടപെടുകയും ചെയുന്ന സംഘടനയാണ് ഐ ഇ എഫ് -കെ . സംഘടനയിലെ അംഗങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് രക്തദാന ക്യാമ്ബിന് ലഭിച്ചത്.

ഐഇഎഫ്-കെ സ്ഥാപകനും മുന്‍ പ്രസിഡന്റുമായ വൈകുണ്ഠ് ആര്‍ ഷേണായിയാണ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. സമൂഹത്തിന്റെ ഐക്യവും ചലനാത്മകതയും നിലനിര്‍ത്തുന്നതിന് സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അതില്‍ എഞ്ചിനീയര്‍മാര്‍ക്ക് വഹിക്കാനാകുന്ന നിര്‍ണായക പങ്കിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ കാഴ്ചപ്പാടോടുകൂടി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അടുത്ത പ്രോഗ്രാം ക്ലീന്‍ ബീച്ച്‌ ക്യാമ്ബയ്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക സേവനങ്ങള്‍ക്കും രക്തദാന ക്യാമ്ബിന്റെ മാതൃകാപരമായ നടത്തിപ്പിനും ഉള്ള പുരസ്‌കാരം രാജന്‍ തോട്ടത്തില്‍, IEF-K യ്ക്ക് സമ്മാനിച്ചു.

ബിഡികെ കുവൈത്ത് ചാപ്റ്ററിന്റെ ബിസിനസ് പങ്കാളികളായ ബിഇസി എക്സ്ചേഞ്ച് ആണ് പരിപാടി സ്‌പോണ്‍സര്‍ ചെയ്തത് . ബിഡികെ അംഗങ്ങളായ സോഫി രാജന്‍, നളിനാക്ഷന്‍ ഒളവറ, വിനിത, ബിജി മുരളി, ഉണ്ണികൃഷ്ണന്‍, നിയാസ്, നിമിഷ്, ജയന്‍, ഐഇഎഫ്-കെ ജനറല്‍ സെക്രട്ടറി ബെന്‍സി കെ ബേബി, സെക്രട്ടറി ശ്രീരാജ് രാജന്‍, കള്‍ച്ചറല്‍ സെക്രട്ടറി സുനീത് നൊറോണ & ഐ.ഇ.എഫ് – കെ അംഗങ്ങള്‍ മെറില്‍, വിവേക്, സന്തോഷ്, സജോ, ചന്ദന്‍, സച്ചിന്‍, ഷദാബ് എന്നിവര്‍ ക്യാമ്ബിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിച്ചു.

കുവൈത്തില്‍ രക്തദാന ക്യാമ്ബുകള്‍, രക്തദാന ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുവാന്‍ താല്‍പര്യപ്പെടുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ബി ഡി കെ കുവൈറ്റ് ഹെല്‍പ്പ് ലൈന്‍ നമ്ബരായ 9981 1972 / 6999 7588 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.

Next Post

യു.കെ: രാഹുല്‍ ഗാന്ധിക്കു ലണ്ടനില്‍ ഒരുക്കുന്ന അത്യുജ്ജ്വല വരവേല്‍പ്പും പ്രവാസി സംഗമവും സംഘടിപ്പിക്കുന്നു

Mon Feb 27 , 2023
Share on Facebook Tweet it Pin it Email ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) യുടെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ചിനാണ് പരിപാടി നടക്കുക. പ്രസ്തുത പരിപാടിയില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തുടങ്ങിയ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ആവേശകരമായ പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ഐ ഒസി വക്താവ് അജിത് മുതയില്‍ അറിയിച്ചു. ഇനിയും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. മാര്‍ച്ച് അഞ്ചിനു ഞായറാഴ്ച ഉച്ചക്ക് ഒരു […]

You May Like

Breaking News

error: Content is protected !!