കുവൈത്ത്: അറ്റോപിക് എക്‌സിമ അറിയിപ്പുമായി കുവൈത്ത് – 10,000-ത്തിലധികം കേസുകളും ബാധിച്ചത് 12 വയസിന് താഴെയുള്ള കുട്ടികളില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ 30 ശതമാനത്തോളം ത്വക്ക് രോഗ കേസുകളും ‘എക്‌സിമ’ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജി വിഭാഗം തലവനും ഡെര്‍മറ്റോളജിസ്റ്റ് അസോസിയേഷനില്‍ ട്രഷററുമായ ഡോ. മനാര്‍ അല്‍ എനിസി. ഇതില്‍ ഭൂരിഭാഗവും ‘അറ്റോപിക് എക്സിമ’ എന്ന വിഭാഗത്തില്‍ പെടുന്നുതാണ്.

അറ്റോപിക് എക്സിമയുടെ 10,000ത്തിലേറെ കേസുകളും ബാധിച്ചിരിക്കുന്നത് 12 വയസിന് താഴെയുള്ള കുട്ടികളെയാണെന്നും ഡോക്ടര്‍ പറഞ്ഞു. ഈ രോഗത്തെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും അനുബന്ധ രോഗലക്ഷണങ്ങളെക്കുറിച്ചും അതിനുള്ള മെഡിക്കല്‍, ചികിത്സാ സമീപനങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്ന ക്യാമ്ബയിനിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അവര്‍. വ്യക്തികളില്‍ ‘അറ്റോപിക് എക്സിമ’ ബാധിച്ചാല്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ഈ അവസ്ഥയെക്കുറിച്ച്‌ അവബോധം വളര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അവര്‍ സംസാരിച്ചു.

ത്വക്ക് വരണ്ട്, ചൊറിച്ചിലും വീക്കവുമുള്ളതായി കാണപ്പെടുന്ന അവസ്ഥയാണിത്. ഏത് പ്രായത്തിലും അറ്റോപിക് എക്സിമ കാണപ്പെടാം. അറ്റോപിക് ഡെര്‍മറ്റൈറ്റിസ് ഒരു വിട്ടുമാറാത്ത അവസ്ഥയാണ്. അതിന്‍റെ തീവ്രതയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഇടയ്ക്കിടെ അസ്വസ്ഥത ഉണ്ടാക്കുന്നു, പക്ഷേ ഇത് പകര്‍ച്ചവ്യാധിയല്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പുറമേ, അറ്റോപിക് ഡെര്‍മറ്റൈറ്റിസ് ഉള്ള വ്യക്തികള്‍ക്ക് ഫുഡ് അലര്‍ജി, ജലദോഷപ്പനി, ആസ്മ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

Next Post

യു.കെ: യുകെയില്‍ പണപ്പെരുപ്പം രൂക്ഷം, പ്രതിമാസ ബില്‍ തുക 570 പൗണ്ടായി വര്‍ധിച്ചു

Sun Sep 17 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ കുടുംബങ്ങള്‍ പണപ്പെരുപ്പത്തിന് മുകളില്‍ നല്‍കേണ്ടുന്ന പ്രതിമാസ ബില്ലുകളുടെ തുക 570 പൗണ്ടായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചെലവ് 30 വര്‍ഷത്തിനിടെ ഇരട്ടിയായാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിമാസം കുടുംബങ്ങള്‍ നല്‍കേണ്ടുന്ന തുക 1345 പൗണ്ടായാണ് വര്‍ധിച്ചിരിക്കുന്നത്.എനര്‍ജി ബില്ലുകള്‍ 30 വര്‍ഷം മുമ്പുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാലിരട്ടിയായി വര്‍ധിച്ചത് കടുത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ളവരുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനമാനമാണ് […]

You May Like

Breaking News

error: Content is protected !!