യു.കെ: യുകെ ആരോഗ്യമേഖലയില്‍ സേവനം അനുഷ്ഠിക്കാന്‍ 297 മലയാളി നഴ്‌സുമാര്‍

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് യു.കെ യില്‍ തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതില്‍ പതിവുരീകളില്‍ നിന്നും ഭിന്നമായി പുതുചരിത്രമെഴുതുകയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10 മുതല്‍ 21 വരെയുളള വിവിധ തീയ്യതികളിലായി കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന നോര്‍ക്ക-യു.കെ നഴ്‌സിങ് റിക്രൂട്ട്‌മെന്റിനാണ് വിജയകരമായ സമാപനമായത്. ഇതുവരെ 297 നഴ്‌സുമാര്‍ക്കാണ് റിക്രൂട്ട്‌മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടത്.ഇവരില്‍ 86 പേര്‍ ഒഇടി യുകെ സ്‌കോര്‍ നേടിയവരാണ്. മറ്റുളളവര്‍ അടുത്ത നാലുമാസത്തിനുളലില്‍ പ്രസ്തുതയോഗ്യത നേടേണ്ടതാണ്. യു.കെ യില്‍ നിന്നുളള അഞ്ചംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നോര്‍ക്ക റൂട്ട്‌സില്‍ നിന്നും റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജര്‍ ശ്യാം.ടി.കെ യുടെ നേതൃത്വത്തിലുളള പ്രതിനിധികളും നടപടികള്‍ക്ക് നേതൃത്വം നല്‍കി. പ്രസ്തുത റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും നേരത്തേ അപേക്ഷ നല്‍കിയവര്‍ക്കും അവസരമൊരുക്കി നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍ 3rd എഡിഷന്‍ 2023 നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങഡമിലെ (UK) ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ (OET/IELTS-UK SCORE-നേടിയവര്‍ക്കു മാത്രം), സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോര്‍ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്ബ്‌സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ (ENGLISH, MALAYALAM) 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഓസ്ട്രിയയിലേക്ക് നഴ്‌സുമാരുടെ സൗജന്യ നിയമനം (50 ഒഴിവുകള്‍). നഴ്സിങ്ങില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. ശമ്പളം പ്രതിമാസം 2600 യൂറോ മുതല്‍ 4000 യൂറോ വരെ. വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യമായി ജര്‍മ്മന്‍ ഭാഷ A1 മുതല്‍ B2 വരെ പരിശീലനം നല്‍കും.ജര്‍മ്മന്‍ ഭാഷയില്‍ B1/B2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ ഒക്ടോബര്‍ 26നു മുന്‍പ് gm@odpec.in എന്ന മെയിലിലേക്ക് അയയ്ക്കണം. വിശദ വിവരങ്ങള്‍ക്ക്: www.odepc.kerala.gov.in, 0471-2329440/41/42/43/44/45, 77364 96574.

Next Post

ഒമാന്‍: വാഹനാപകടം ആലപ്പുഴ സ്വദേശി ഒമാനില്‍ മരിച്ചു

Tue Oct 24 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: മസ്കത്തിലുണ്ടായ വാഹന അപകടത്തില്‍ ആലപ്പുഴ സ്വദേശി മരണപ്പെട്ടു. ചേര്‍ത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയില്‍ വീട്ടില്‍ വിനോദ്കുമാര്‍ (41) ആണ് മരിച്ചത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട് ആഴ്ചമുമ്ബാണ് ഒമാനില്‍ എത്തുന്നത്. മുമ്ബ് മസ്കത്തില്‍ ഉണ്ടായിരുന്ന ഇദ്ദേഹം ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. പിതാവ്: മോഹനൻ. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: രശ്മി. മക്കള്‍: ആവണി, […]

You May Like

Breaking News

error: Content is protected !!