യു.കെ: യുകെയില്‍ ജനിച്ചവരൊന്നും നഴ്‌സിങ് കോഴ്‌സിന് അപേക്ഷിക്കുന്നില്ല – മലയാളികള്‍ നഴ്‌സിങ് കോഴ്‌സ് തിരഞ്ഞെടുത്തോളൂ, വലിയ പ്രതീക്ഷയ്ക്കു വകയുണ്ട്

സ്‌കോട്ട്ലന്‍ഡിലെ നഴ്സിംഗ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകളുടെ എണ്ണം ഇടിഞ്ഞു. നഴ്‌സിങ് പഠിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. 2019ല്‍ ലഭിച്ച അപേക്ഷകരില്‍ നിന്ന് 7290 പേര്‍ നഴ്സിംഗ് പഠനത്തിനായി സൈനിംഗ് ചെയ്തിരുന്നുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. നഴ്സിംഗിലെ വിവിധ കോഴ്സുകള്‍ക്ക് ഡിമാന്റേറിയതിനെ തുടര്‍ന്ന് 2021ല്‍ അപേക്ഷകരുടെ എണ്ണം ഏറ്റവും വര്‍ധിച്ചിരുന്നു. കോവിഡ് സൃഷ്ടിച്ച ആഗോള ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മെഡിസിന്‍ ആന്‍ഡ് നഴ്സിംഗ് അടക്കമുള്ള ചില പ്രത്യേക കോഴ്സുകള്‍ക്ക് ഡിമാന്റേറിയതായിരുന്നു ഇതിന് കാരണം. വേക്കന്‍സികള്‍ തന്നെ നികത്താന്‍ എന്‍എച്ച്എസ് പാടുപെടുന്നതിനിടയിലാണ് നഴ്സിംഗ് കോഴ്സുകള്‍ക്കുള്ള അപേക്ഷകള്‍ ഇടിഞ്ഞ് താണിരിക്കുന്നതെന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം രജിസ്ട്രേഡ് നഴ്സ് പോസ്റ്റുകളിലെ ഒഴിവുകളില്‍ 8.5 ശതമാനവും നികത്തപ്പെടാതെ കിടക്കുന്നുവെന്നാണ് ആര്‍സിഎന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കുത്തനെ ഇടിഞ്ഞതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി നഴ്സിംഗ് യൂണിയനായ ദി റോയല്‍ കോളജ് ഓഫ് നഴ്സിംഗ് (ആര്‍സിഎന്‍) . ദി യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളജസ് അഡ്മിഷന്‍സ് സര്‍വീസ് ഇന്‍ ദി യുകെ (യുകാസ്)യില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഇത്തരം അപേക്ഷകളില്‍ ജൂണ്‍ 30 വരെയുള്ള 12 മാസങ്ങള്‍ക്കിടെ 19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇടിവില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നുമാണ് ആര്‍സിഎന്‍ പറയുന്നത്. സ്റ്റുഡന്റ് നഴ്സുമാരും മിഡ് വൈഫുമാരും ചെയ്യുന്ന സേവനങ്ങളെ അങ്ങേയറ്റം വിലമതിക്കുന്നുവെന്നും അതിനാലാണ് അവര്‍ക്ക് സ്‌കോട്ട്ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ സ്റ്റുഡന്റ് ബര്‍സറി നല്‍കുന്നതെന്നുമാണ് സ്‌കോട്ടിഷ് ഗവണ്‍മെന്റ് പറയുന്നത്. 2023ല്‍ ഇത് വരെ 6450 സ്‌കോട്ടിഷ് നഴ്സിംഗ് കോഴ്സുകള്‍ക്കായി ലഭിച്ചതെന്നും 2022ല്‍ 7930 അപേക്ഷകളും 2021ല്‍ 9010 അപേക്ഷകളും ലഭിച്ചതില്‍ നിന്നുള്ള ഇടിവാണിതെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Next Post

ഒമാന്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരളവിഭാഗം സംഘടിപ്പിക്കുന്ന വേനല്‍ തുമ്ബി ക്യാമ്ബ് ആരംഭിച്ചു

Sat Jul 15 , 2023
Share on Facebook Tweet it Pin it Email മസ്കറ്റ്: ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികള്‍ക്കായി കഴിഞ്ഞ 21 വര്‍ഷമായി നടത്തി വരുന്ന വേനല്‍ തുമ്ബി ക്യാമ്ബ് ദാര്‍ സൈറ്റിലെ ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഹാളില്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ ക്യാമ്ബ് ജൂലായ് 14, 15, 20, 21 തീയതികളില്‍ ആണ് നടക്കുന്നത്. ജൂനിയര്‍- സീനിയര്‍ വിഭാഗങ്ങളിലായി 150-ല്‍ അധികം കുട്ടികളാണ് ക്യാമ്ബില്‍ പങ്കെടുക്കുന്നത്. ജൂലായ് […]

You May Like

Breaking News

error: Content is protected !!