യു.കെ: നിയമം കടുപ്പിച്ചു, യുകെ സ്വപ്‌നം ഉപേക്ഷിച്ച്‌ ഇന്ത്യക്കാര്‍; വൻ ഇടിവ്

ലണ്ടൻ: പുതിയ വിസ നിയമം വന്നതിന് പിന്നാലെ ബ്രിട്ടീഷ് സർവകലാശാലകളിലേക്ക് പഠനത്തിനായി അപേക്ഷകള്‍ അയക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വൻ ഇടിവ്.

യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജസ് അഡ്മിഷൻ സർവീസിന്റെ (യുസിഎഎസ്) അടുത്തിടെ പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആകെ അന്താരാഷ്ട്ര ആപ്ലിക്കേഷനുകളുടെ എണ്ണം 0.7 ശതമാനം ഉയർന്നിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ നാല് ശതമാനമാണ് കുറവ് ഉണ്ടായത്. നെെജീരിയയില്‍ നിന്നുള്ള അപേക്ഷയിലും കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്ബോള്‍ ബിരുദ പഠനത്തിനായുള്ള നെെജീരിയൻ വിദ്യാ‌ർത്ഥികളുടെ അപേക്ഷകള്‍ 46 ശതമാനം കുറഞ്ഞ് 1,590 ആയി. അതേസമയം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ നാല് ശതമാനം കുറഞ്ഞ് 8,770 ആയി. ബിരുദാനന്തര ബിരുദ ഗവേഷണ വിദ്യാർത്ഥികള്‍ ഒഴികെയുള്ളവർക്ക് യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് വിലക്കുന്ന നിയമം ജനുവരിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ കുറവ് വന്നത്. രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്‌ക്കുന്നതിന് വേണ്ടിയായിരുന്നു നടപടി.

2022ല്‍ മാത്രം 7,45,000പേരാണ് യുകെയിലേയ്‌ക്ക് കുടിയേറിയത്. ഇതിനാലാണ് തിരഞ്ഞെടുപ്പ് വർഷത്തിന് മുമ്ബ് സർക്കാരിന്റെ ശക്തമായ നടപടി. സ്റ്റുഡന്റ് വിസയില്‍ ഉള്ളവർക്ക് ആശ്രിത വിസയും പോസ്റ്റ് സ്റ്റഡി വർക്ക് വിസയും ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ നേരത്തേ സർക്കാർ കർശനമാക്കിയിരുന്നു. ഇതും വിദ്യാർത്ഥികളുടെ എണ്ണത്തിലെ ഇടിവിന് കാരണമായി.

Next Post

യു.കെ: കാമുകിയെ ഗര്‍ഭം ധരിപ്പിക്കണം; സ്വന്തം ബീജത്തോടൊപ്പം പിതാവിന്റെ ബീജം കലര്‍ത്തി കാമുകൻ, ഒടുവില്‍ സംഭവിച്ചത്

Sun Feb 18 , 2024
Share on Facebook Tweet it Pin it Email ലണ്ടൻ: കാമുകിക്ക് ഗർഭം ധരിക്കാൻ സ്വന്തം ബീജത്തില്‍ പിതാവിന്റെ ബീജം കൂടി കലർത്തി യുവാവ്. യുകെയിലാണ് എല്ലാവരെയും അമ്ബരപ്പിക്കുന്ന സംഭവം നടന്നത്. ദമ്ബതികള്‍ ഫെർട്ടിലിറ്റി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറെ സമീപിച്ചപ്പോള്‍ ഐവിഎഫ് ചികിത്സയാണ് നിർദ്ദേശിച്ചത്. എന്നാല്‍ അഞ്ച് ലക്ഷത്തോളം രൂപ വരുന്ന ചെലവ് ദമ്ബതികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതേ തുടർന്നാണ് യുവാവ് തന്റെ ബീജത്തില്‍ പിതാവിന്റേത് […]

You May Like

Breaking News

error: Content is protected !!