കുവൈത്ത്: മെട്രോ മെഡിക്കല്‍ ഗ്രൂപ് കോര്‍പറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആതുരാലയ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു.

കുവൈത്തിലെ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ, മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാനേജിങ് പാർട്ണർമാരായ ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ, മെഡിക്കല്‍ ഡയറക്ടർമാർ, മാനേജ്മെന്റ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

ദജീജില്‍ 24,000 സ്‌ക്വയർ ഫീറ്റില്‍ വിപുലമായ സൗകര്യത്തോടുകൂടിയാണ് കോർപറേറ്റ് ഓഫിസ്. ഓപറേഷൻസ്, ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിങ്, അക്കൗണ്ട്സ്, ഇൻഷുറൻസ്, അഡ്മിനിസ്ട്രേഷൻ, ഗസ്റ്റ് റിലേഷൻ തുടങ്ങിയ ഡിപാർട്മെന്റുകള്‍ ഇവിടെ പ്രവർത്തിക്കുന്നു. മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും ഇനി നിയന്ത്രിക്കപ്പെടുന്നത് പുതിയ കോർപറേറ്റ് ഓഫിസില്‍നിന്നായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ജി.സി.സി അടക്കമുള്ള മറ്റു രാജ്യങ്ങളിലേക്കു പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നു മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ അറിയിച്ചു. മെഡിസിൻ, മെഡിക്കല്‍ എക്യുപ്മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ ഇറക്കുമതിയും വിതരണവും വൈകാതെ തുടങ്ങുമെന്നും അറിയിച്ചു. കുവൈത്തിലെ സാമൂഹിക, സാംസ്കാരിക രംഗത്തെയും നാനാ തുറകളിലുള്ള മറ്റു വ്യക്തിത്വങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കാളികളായി.

Next Post

യു.കെ: ഋഷിക്ക് പകരം മറ്റൊരു നേതാവിനെ നോക്കിയാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് സര്‍വ്വേ ഫലം

Mon Mar 25 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: ഋഷി സുനകിന് പകരം മറ്റൊരു നേതാവെന്ന ആലോചന നടക്കവേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് സര്‍വ്വേ ഫലം. ഒബ്സര്‍വര്‍ നടത്തിയ സര്‍വ്വേയിലാണ് അഭിപ്രായം ഉയര്‍ന്നത്. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി പെന്നി മോര്‍ഡന്റിനെ ആ സ്ഥാനത്തേക്കു എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് സര്‍വ്വേ ഫലം പുറത്തുവരുന്നത്. പെന്നി മോര്‍ഡന്റിന് മാത്രമാണ് ഋഷിയേക്കാള്‍ അല്‍പമെങ്കിലും കൂടുതല്‍ ജനപ്രീതിയുള്ളൂ എന്നും സര്‍വ്വേയില്‍ […]

You May Like

Breaking News

error: Content is protected !!