ഒമാന്‍: താപനില വീണ്ടും കുറഞ്ഞു തണുത്തുവിറച്ച്‌ ഒമാന്‍

മസ്കത്ത്: താപനില വീണ്ടും കുറഞ്ഞതോടെ സുല്‍ത്താനേറ്റ് തണുത്തുവിറക്കുന്നു. വിവിധ ഗവര്‍ണറേറ്റുകളില്‍ ഈവര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പലയിടത്തും അനുഭവപ്പെടുന്നത്. സ്വദേശികളും വിദേശികളുമടക്കം തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളണിഞ്ഞാണ് പുറത്തിറങ്ങുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബല്‍ ശംസില്‍ ബുധനാഴ്ച രാവിലെ മൈനസ് നാല് ഡിഗ്രിയായിരുന്നു താപനില. ഇതോടെ മഞ്ഞ് പെയ്യുന്നതും ശക്തമായി.

ചൊവ്വാഴ്ച മൈനസ് രണ്ട് ഡിഗ്രിയും തിങ്കളാഴ്ച മൈനസ് 3.4 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു ഇവിടത്തെ താപനില. 2003ല്‍ നിരീക്ഷണം ആരംഭിച്ചതിനുശേഷം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 2015 ജനുവരിയില്‍ ആണ്. മൈനസ് 9.7 ഡിഗ്രി സെല്‍ഷ്യസ് ആണ് അന്ന് ഇവിടെ അനുഭവപ്പെട്ട താപനില. ദാഖിലിയ ഗവര്‍ണറേറ്റിലെ സൈഖില്‍ 2.9 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപനില. മസ്‌കത്തില്‍ പരമാവധി താപനില 22 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 16 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. സുഹാറിലും സൂറിലും താപനില സമാനമായിരിക്കും. അതേസമയം, സലാലയിലും രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലേതുപോലെ താപനിലയില്‍ കുറവുവരുമെന്നാണ് കരുതുന്നത്.

ജബല്‍ ശംസില്‍ കൊടും തണുപ്പ് ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, തൊണ്ടയിലെ അണുബാധ, പനി തുടങ്ങിയ ജലദോഷവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ഒഴിവാക്കാന്‍ ജബല്‍ ശംസിലെ സന്ദര്‍ശകര്‍ ഉചിതമായ ശൈത്യകാല വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Next Post

കുവൈത്ത്: കല കുവൈത്ത് 'കതിര് ' നാടന്‍പാട്ടുത്സവം

Thu Jan 26 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് 44ാമത് വാര്‍ഷിക പ്രതിനിധിസമ്മേളന പ്രചാരണാര്‍ഥം ‘കതിര്’ നാടന്‍പാട്ടുത്സവം സംഘടിപ്പിച്ചു. കല സെന്റര്‍ മെഹ്‌ബൂളയില്‍ നടന്ന പരിപാടിക്ക് കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എം.പി. മുസഫര്‍ […]

You May Like

Breaking News

error: Content is protected !!