കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് 44ാമത് വാര്‍ഷിക പ്രതിനിധിസമ്മേളന പ്രചാരണാര്‍ഥം ‘കതിര്’ നാടന്‍പാട്ടുത്സവം സംഘടിപ്പിച്ചു.
കല സെന്റര്‍ മെഹ്‌ബൂളയില്‍ നടന്ന പരിപാടിക്ക് കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എം.പി. മുസഫര്‍ നന്ദിയും രേഖപ്പെടുത്തി.
പരിപാടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് കല കുവൈത്ത് ട്രഷറര്‍ അജ്നാസ്, കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര സമ്മേളന സ്വാഗതസംഘം ചെയര്‍മാനുമായ സി.കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
പൊലിക നാടന്‍പാട്ടുകൂട്ടം അവതരിപ്പിച്ച നാടന്‍പാട്ട് ശ്രദ്ധേയമായി. ലോകകപ്പ് പ്രവചനമത്സരത്തിന്റെ സമ്മാനദാനവും നടന്നു. നാടന്‍പാട്ടുത്സവം ആസ്വദിക്കുന്നതിനായി നിരവധി പേരാണ് മെഹബുള്ള കല സെന്ററില്‍ എത്തിച്ചേര്‍ന്നത്.