കുവൈത്ത്: കുവൈത്തില്‍ മയക്കുമരുന്നുമായി 19 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധതരം മയക്കുമരുന്നുമായി 19 പ്രവാസികള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയം 14 പ്രദേശങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്.

ഇവരില്‍ നിന്ന് 10 കിലോഗ്രാം മയക്കുമരുന്നും 9,914 ഗുളികകളും കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. രാജ്യത്ത് നിന്നും അടുത്തിടെയായി വൻതോതിലുള്ള മയക്കുമരുന്നാണ് അധികൃതര്‍ പിടികൂടിയത്.

ലഹരിക്കടത്തിനും കച്ചവടത്തിനുമെതിരെ ശക്തമായ നടപടിയാണ് കുവൈത്ത് സ്വീകരിച്ചു വരുന്നത്. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും സംശയാസ്പദമായ കാര്യങ്ങള്‍ കണ്ടാല്‍ 112 എന്ന നമ്ബരിലേക്കോ ഡ്രഗ് കണ്‍ട്രോള്‍ ഹോട്ട്‌ലൈനിലേക്കോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

യു.കെ: യുകെയിലെ ലൂട്ടണില്‍ കത്തിക്കുത്ത് ഒരാള്‍ കൊല്ലപ്പെട്ടു - രണ്ടു പേരുടെ പരിക്ക് ഗുരുതരം

Sat Sep 30 , 2023
Share on Facebook Tweet it Pin it Email 16 വയസുള്ള ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. പല തവണ കുത്തേറ്റ അഷ്റഫ് ഹബിമാനയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ട് വ്യത്യസ്ത അക്രമസംഭവങ്ങളിലായി അഞ്ച് കൗമാരക്കാര്‍ക്കാണ് പരുക്കേറ്റത്. ഈ രണ്ട് അക്രമങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ബെഡ്ഫോര്‍ഡ്ഷയര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]

You May Like

Breaking News

error: Content is protected !!