ഒമാന്‍: ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന് തിരശ്ശീലവീണു

മസ്കത്ത്: ഓര്‍ത്തിരിക്കാന്‍ ഒത്തിരി സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച്‌ ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന് തിരശ്ശീല വീണു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി മസ്കത്തിലെ ആമിറാത് പാര്‍ക്കില്‍ നടന്ന ആഘോഷ പരിപാടിയിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയത്. ‘മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ’ എന്ന സന്ദേശത്തില്‍ ഊന്നിയായിരുന്നു ഈ വര്‍ഷത്തെ പരിപാടികള്‍. രണ്ടാം ദിനമായ ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്കുള്ള പരിപാടികള്‍ക്കായി നേരത്തേതന്നെ കാണികള്‍ വേദിയില്‍ ഇടംപിടിച്ചിരുന്നു.

മസകത്ത് പഞ്ചവാദ്യ സംഘത്തിന്‍റെ കേളി, തിമില വാദ്യതരംഗം ഫ്യൂഷനോടെയായിരുന്നു രണ്ടാം ദിനത്തിലെ പരിപാടികള്‍ക്ക് തുടക്കമായത്. ചിത്തൂര്‍ സുരേന്ദ്രന്‍റെയും സംഘത്തിന്‍റെയും നേതൃത്വത്തിലായിരുന്നു പരിപാടി. സ്വദേശി പൗരന്‍മാരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച പരമ്ബരാഗത ഒമാനി നൃത്തവും ചടങ്ങിന് മിഴിവേകി. കേരള വിഭാഗത്തിന്‍റെ കീഴിലുള്ള ‘സഖി’ ഡാന്‍സ്, തീം ഡാന്‍സ്, തൃശൂര്‍ ജനനയനയുടെ ഒപ്പന, തിരുവാതിര, ശിങ്കാരിമേളം, കലശംകാവടി തുടങ്ങിയവയായിരുന്നു സമാപന ദിവസത്തിലെ പ്രധാന ആകര്‍ഷണം.

ഒമാനിലെ പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാ-സാംസ്കാരിക സംഗമം ആറുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും എത്തുന്നത്. അതുകൊണ്ടുതന്നെ വളരെ ആവേശത്തോടെയാണ് പ്രവാസി സമൂഹം പരിപാടിയെ വരവേറ്റത്. കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ നടക്കുന്ന ഉത്സവ പരിപാടിക്ക് സമാനമായിരുന്നു ആഘോഷങ്ങള്‍. ഒമാനിലെ അമ്ബതോളം അന്താരാഷ്ട്ര സ്കൂളുകളിലെ ടീമുകള്‍ പങ്കെടുക്കുന്ന വിപുലമായ ശാസ്ത്ര പ്രദര്‍ശനവും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരുന്നു. നൂറുകണക്കിന് ആളുകളാണ് പ്രദര്‍ശനം കാണാനെത്തിയിരുന്നത്.

അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും വിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നി വ്യാവസായിക വിപ്ലവം 4.0, പരിസ്ഥിതി ശാസ്ത്രം റിന്യൂവബിള്‍ എനര്‍ജി എന്നിങ്ങനെ മൂന്നു വിഷയങ്ങളിലായാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. ഒമാനിലെ പ്രമുഖ ഭക്ഷ്യോല്‍പന്ന, വിതരണ കമ്ബനിയായ ഷാഹി ഫുഡ്‌സ് ആന്‍ഡ് സ്‌പൈസസ് ആണ് മുഖ്യപ്രായോജകര്‍.

Next Post

കുവൈത്ത്: തനിമ കുവൈറ്റ് "ഉല്ലാസത്തനിമ" സംഘടിപ്പിച്ചു

Sun May 7 , 2023
Share on Facebook Tweet it Pin it Email കുവെെറ്റ് സിറ്റി: കുവൈറ്റിലെ കലാ സംസാകാരിക സമൂഹിക വിഷയങ്ങളിലെ സാന്നിധ്യമായ തനിമ കുവൈറ്റ് അംഗങ്ങളെയും മാക്ബത്ത്‌ നാടകത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച്‌ കൊണ്ട്‌ കബദില്‍ ദ്വിദിന പിക്നിക്‌ “ഉല്ലാസത്തനിമ 2023′ സംഘടിപ്പിച്ചു. ഉല്ലാസത്തനിമ കണ്‍വീനര്‍ ജിനു അബ്രഹാം, സംഗീത്‌ സോമനാഥ്‌, അഷറഫ്‌ ചൂരൂട്ട്‌ എന്നിവര്‍ പ്രോഗ്രാമുകളുടെ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ ബാബുജി, ഷൈജു പള്ളിപ്പുറം (ജോയിന്‍റ് […]

You May Like

Breaking News

error: Content is protected !!