കുവൈത്ത്: തനിമ കുവൈറ്റ് “ഉല്ലാസത്തനിമ” സംഘടിപ്പിച്ചു

കുവെെറ്റ് സിറ്റി: കുവൈറ്റിലെ കലാ സംസാകാരിക സമൂഹിക വിഷയങ്ങളിലെ സാന്നിധ്യമായ തനിമ കുവൈറ്റ് അംഗങ്ങളെയും മാക്ബത്ത്‌ നാടകത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച്‌ കൊണ്ട്‌ കബദില്‍ ദ്വിദിന പിക്നിക്‌ “ഉല്ലാസത്തനിമ 2023′ സംഘടിപ്പിച്ചു.

ഉല്ലാസത്തനിമ കണ്‍വീനര്‍ ജിനു അബ്രഹാം, സംഗീത്‌ സോമനാഥ്‌, അഷറഫ്‌ ചൂരൂട്ട്‌ എന്നിവര്‍ പ്രോഗ്രാമുകളുടെ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ ബാബുജി, ഷൈജു പള്ളിപ്പുറം (ജോയിന്‍റ് കണ്‍വീനര്‍), ജേക്കബ്‌ വര്‍ഗീസ്‌ (നാടകത്തനിമ‌ കണ്‍വീനര്‍) എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.

നാടകത്തനിമ വിജയകരമായി സംഘടിപ്പിച്ച “മാക്ബത്ത്’ ‌നാടകത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക്‌ ആദരവും നല്‍കി. ജോലിത്തിരക്കിന്‍റെ സമര്‍ദങ്ങള്‍ ഒഴിഞ്ഞ്‌ കൊണ്ട്‌ അംഗങ്ങള്‍ക്ക്‌ ആശ്വാസകരമായ ഓര്‍മകള്‍ സമ്മാനിക്കുന്ന ഒന്നായി നാ‌ടകം മാറിയെന്ന് ബാബുജി അറിയിച്ചു. ‌

മാക്ബത്ത്‌ നാടകം വിജയകമാക്കാന്‍ വിവിധ മേഖലകളില്‍ അഹോരാത്രം പ്രയത്നിച്ചവരെ യോഗം അനുമോദിച്ചു. മാക്ബത്ത്‌ നാടകം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച സംവിധായകന്‍ ബാബുജി ബത്തേരി, രംഗപടം ഒരുക്കിയ ആര്‍ട്ടിസ്റ്റ്‌ സുജാതന്‍ മാസ്റ്റര്‍, നാട്ടില്‍ നിന്നും വന്ന സ്ഥാപകാംഗവും ഹാര്‍ഡ്‌കോര്‍ മെംബറുമായ രഘുനാഥന്‍ നായര്‍ എന്നിവര്‍ക്ക്‌ തനിമ ആദരവ്‌ നല്‍കി അഭിനന്ദിച്ചു. തനിമയുടെ വിവിധ തുടര്‍പരിപാടികളുടെ ആസൂത്രണയോഗങ്ങളും സംഘടിപ്പിച്ചു.

പ്രൊഗ്രാം കണ്‍വീനര്‍ ജിനു അബ്രഹാം‌ കുവൈറ്റിലെയും നാട്ടിലെയും കലാ കായിക സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ തലങ്ങളില്‍ വ്യത്യസ്തമായും സുതാര്യമായും മാതൃകാപരമായും ഇടപെടുന്നതില്‍ തനിമ കുവൈത്തിന്‍റെ പ്രതിബദ്ധത അറിയിക്കുകയും മുന്‍കാലങ്ങളില്‍ എന്ന പോലെ സേവനസന്നദ്ധത അറിയിക്കുകയും ചെയ്തു.

Next Post

വാട്സാപ്പിലെത്തുന്ന അന്താരാഷ്ട്ര കോളുകള്‍ ചതിക്കുഴികളായേക്കാം

Sun May 7 , 2023
Share on Facebook Tweet it Pin it Email ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ്. എന്നാല്‍ വാട്സാപ്പ് വഴി വരുന്ന വ്യാജ കോളുകള്‍ പണി തരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാട്സാപ്പ് വീണ്ടും സൈബര്‍ കുറ്റവാളികളുടെ വിളനിലമായെന്നാണ് കണ്ടെത്തലുകള്‍. അന്താരാഷ്ട്ര വാട്സാപ്പ് കോളുകളെ നിസാരമായി കാണരുത് .അതിന് പിന്നില്‍ വലിയ തട്ടിപ്പ് സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), […]

You May Like

Breaking News

error: Content is protected !!