കുവൈത്ത്: തനിമ അംഗങ്ങള്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ നിന്നും യൂറോപ്പിലേക്ക്‌ പോകുന്ന തനിമ അംഗങ്ങള്‍ ആയ ബാപ്തിസ്റ്റ്‌ ആംബ്രോസ്‌, ലിജോ കാക്കനാട്‌ എന്നിവര്‍ക്ക്‌ തനിമ കുവൈത്ത്‌ യാത്രയയപ്പ്‌ നല്‍കി.

തനിമ ജെനറല്‍ കണ്‍വീനര്‍ ഷൈജു പള്ളിപ്പുറം അധ്യഷത വഹിച്ച ചടങ്ങില്‍ ഓഫീസ്‌ സെക്രെട്ടറി ജിനോ കെ. എബ്രഹാം സ്വാഗതം ആശംസിച്ചു. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച്‌ ബാബുജി ബത്തേരി അനുസ്മരണ സന്ദേശം അറിയിച്ചു.

പെണ്‍തനിമ ജോയിന്റ്‌ കണ്‍വീനര്‍ മേരി ജോണ്‍, ഓണത്തനിമ കണ്‍വീനര്‍ അഷറഫ്‌ ചൂരുട്ട്‌, ഗള്‍ഫ്‌ അഡ്വാൻസ്‌ ട്രേഡിംഗ്‌ കമ്ബനി എം.ഡി കെ.എസ്‌ വര്‍ഗ്ഗീസ്‌, സീനിയര്‍ ഹാര്‍ഡ്‌കോര്‍ അംഗങ്ങള്‍ ആയ ബാബുജി ബത്തേരി, ജോണി കുന്നേല്‍, അലക്സ്‌ വര്‍ഗ്ഗീസ്‌, ജേക്കബ് തോമസ് കുട്ടിത്തനിമ അംഗങ്ങള്‍ ആയ മാളവിക ഷൈജു, ‌നോയല്‍ അലക്സ്‌, നിഥി മേരി അലക്സ്‌, ഹാര്‍ഡ്‌ കോര്‍ അംഗങ്ങള്‍ ആയ ജിനോ കെ. എബ്രഹാം, സലീം ടിപി‌, ഡൊമിനിക്‌ ആന്റണി, ജോമോൻ ജോര്‍ജ്ജ്‌, ജിനി ഷൈജു, റുഹൈല്‍ വിപി, രാഹുല്‍ റെജി, വിനോദ്‌ തോമസ്‌ ഓമല്ലൂര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ലിജോയും ബാപ്തിസ്റ്റും മറുപടി പ്രസംഗത്തില്‍ തനിമയുടെ കൂടെയുള്ള പ്രവര്‍ത്തനങ്ങളില്‍ അഭിമാനം ഉള്ളതായ്‌ ഓര്‍മ്മിപ്പിച്ചു. മുബാറക്ക്‌ കാമ്ബ്രത്ത്‌ നന്ദി അറിയിച്ചു.

Next Post

മഞ്ഞപ്പിത്തം രോഗമല്ല, രോഗലക്ഷണമാണ്

Sat Jul 29 , 2023
Share on Facebook Tweet it Pin it Email ശരീരത്തില്‍ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുമ്ബോഴാണ് മഞ്ഞപ്പിത്തം എന്ന അവസ്ഥ തിരിച്ചറിയുന്നത്. രക്തത്തിലെ ബിലിറൂബിന്റെ അളവ് മൂന്നില്‍ കൂടുതലായാല്‍ മഞ്ഞപ്പിത്തം പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കും. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ കണ്ണ്, മറ്റ് ശരീര ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിറവ്യത്യാസം അനുഭവപ്പെടുന്നതിന് കാരണവും രക്തത്തിലെ ബിലിറൂബിനാണ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ 5 വൈറസുകളാണ് മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, […]

You May Like

Breaking News

error: Content is protected !!