കുവൈത്ത്: ഹരിക്കൻസ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന് തുടക്കം

കുവൈത്ത് സിറ്റി: പ്രമുഖ ക്രിക്കറ്റ് ക്ലബ് ആയ ഹരിക്കൻസ് നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനു തുടക്കമായി. കുവൈത്തിലെ പ്രമുഖ 14 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.

ജേതാക്കള്‍ക്ക് എവര്‍റോളിങ് ട്രോഫിയും കാഷ് പ്രൈസും, രണ്ടാം സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസും ട്രോഫിയും നല്‍കും. മികച്ച പ്രകടനം നടത്തുന്നവര്‍ക്കും നിരവധി സമ്മാനങ്ങള്‍ നല്‍കും. മേയ് 23 വരെ ശനിയാഴ്ചകളില്‍ രാവിലെ 6.30 നാണ് മത്സരം.

ശനിയാഴ്ച നടന്ന ആദ്യ മല്‍സരത്തില്‍ കൊച്ചിൻ ഹരിക്കൻസ്‌, ഗാറ്റ്‌, അമിഗോസ്, ഡ്രീം 11, ഇഷാക്‌ 11, കൂത്ത് ചാലഞ്ചേഴ്സ്,റൈസിങ് ഫോണിക്സ് സ്റ്റാര്‍ എന്നിവര്‍ വിജയിച്ചു. കൊച്ചിൻ ഹരിക്കൻസിന്റെ യദുകൃഷ്ണൻ, അമിഗോസിന്റെ ഷിന്റോ മിയ എന്നിവര്‍ സെഞ്ച്വറി നേടി.

Next Post

യു.കെ: പൗണ്ട് ശക്തിപ്രാപിച്ചു, പ്രവാസികള്‍ സന്തോഷത്തില്‍

Thu Dec 28 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഡോളറിന് എതിരെ അഞ്ച് മാസത്തിനിടെ ഉയര്‍ന്ന നിലയില്‍ വിനിമയം നടത്തി പൗണ്ട്. യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറന്‍സി ചുവടുറപ്പിക്കുന്നത്. സ്റ്റെര്‍ലിംഗ് 1.2827 ഡോളറാണ് മുന്നോട്ട് പോയത്. ആഗസ്റ്റ് 1ന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്. ഇതിന് ശേഷം ചെറിയ തോതില്‍ നേട്ടം നഷ്ടമാക്കുകയും ചെയ്തു. അടുത്ത വര്‍ഷം ഡോളറിന് എതിരെ സ്റ്റെര്‍ലിംഗ് […]

You May Like

Breaking News

error: Content is protected !!