ഒമാനില്‍ മത്സ്യബന്ധന നിയമ ലംഘനവുമായി ബന്ധപ്പെട്ട് അല്‍ വുസ്ത ഗവര്‍ണറേറ്റില്‍നിന്ന് ഒമ്ബത് പ്രവാസികളെ അറസ്റ്റ് ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു.
ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചറല്‍, ഫിഷറീസ് ആൻഡ് വാട്ടര്‍ റിസോഴ്സസ്, കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ സഹകരണത്തോടെ ദുകം വിലായത്തില്‍നിന്നാണ് ഇവരെ പിടികൂടുന്നത്.
ഏഴ് മത്സ്യബന്ധന യാനങ്ങള്‍ പിടിച്ചെടുത്തു. നിയമലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. കടല്‍ മത്സ്യബന്ധന നിയമം പാലിക്കാൻ തൊഴിലാളികള്‍ തയാറാകണമെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു.