കുവൈത്ത്: കുവൈത്തില്‍ പത്ത് മേഖലകളില്‍ ഈ വര്‍ഷാവസാനത്തോടെ സമ്ബൂര്‍ണ സ്വദേശിവത്ക്കരണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷം അവസാനത്തോടെ 10 മേഖലകളില്‍ സമ്ബൂര്‍ണ സ്വദേശിവത്ക്കരണം യാഥാര്‍ഥ്യമാകും.

സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് നിരവധി സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു.

വിവരസാങ്കേതികവിദ്യ, സമുദ്രം, സാഹിത്യം, മാധ്യമങ്ങള്‍, കല, പൊതു സമ്ബര്‍ക്കം , വികസനം, ഭരണപരമായ തുടര്‍നടപടികള്‍, സ്ഥിതിവിവര കണക്കുകള്‍ തുടങ്ങിയ മേഖലകളിലാണ് സമ്ബൂര്‍ണ കുവൈത്തിവത്ക്കരണം പൂര്‍ത്തീകരിക്കുന്നത്. ഈ ജോലികളില്‍ നിന്ന് പ്രവാസികളെ പൂര്‍ണമായും മാറ്റി നിയമിക്കും.

നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആകെ 4,74,600 ജീവനക്കാര്‍ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇതില്‍ 76 ശതമാനവും സ്വദേശികളാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിലാണ് ഏറ്റവും അധികം വിദേശികള്‍ ഇപ്പോഴും ജോലി ചെയ്യുന്നത്.

Next Post

ഒമാന്‍: ഒമാനില്‍ ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രാലയം

Fri Nov 3 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ ഹോട്ടലുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സേവനം നടത്തുന്ന ടാക്സികളുടെ നിരക്ക് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു. ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ആപ്പ് അധിഷ്‌ഠിത ടാക്സികളുടെ നിരക്ക് ആണ് പ്രഖ്യാപിച്ചത്. ഹോട്ടലുകളില്‍ സര്‍വിസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാല്‍ ആയിരിക്കും. പിന്നീടുള്ള ഓരോകിലോമീറ്ററിനും 250 ബൈസ ഈടാക്കും. പത്ത് മിനിറ്റ് കഴിഞ്ഞാല്‍ വെയിറ്റിങ് ചാര്‍ജ് ആയി […]

You May Like

Breaking News

error: Content is protected !!