യു.കെ: യുകെയില്‍ പ്രശസ്തമായ എപ്സോം കോളേജിന്റെ പ്രിന്‍സിപ്പാളും ഭര്‍ത്താവും മകളും ദുരൂഹ മരിച്ച നിലയില്‍

കോളേജ് പ്രിന്‍സിപ്പാള്‍ എമ്മ പാറ്റിസണ്‍ (45), ഭര്‍ത്താവ് ജോര്‍ജ്ജ് (39), അവരുടെ ഏഴു വയസ്സുള്ള കുട്ടി ലെറ്റി എന്നിവരുടെ മൃതദേഹങ്ങള്‍ പബ്ലിക് സ്‌കൂളിന്റെ മൈതാനത്ത് ഞായറാഴ്ച്ച ഉച്ചക്ക് 1.10 ഓടെ കാണപ്പെടുകയായിരുന്നു. സറേ പോലീസ് പറയുന്നത് ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇതില്‍ മൂന്നാമതൊരാള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നുമാണ്.

കഴിഞ്ഞ അഞ്ച് മാസക്കാലമായിട്ടാണ് എമ്മ പാറ്റിസണ്‍ ഹെഡ് ടീച്ചര്‍ ആയി ജോലിചെയ്യുന്നത് ക്രോയിഡോണ്‍ ഹൈസ്‌കൂളില്‍ അതേ തസ്തികയില്‍ ആറുവര്‍ഷം സേവനമനുഷ്ഠിച്ചതിനു ശേഷമാണ് അവര്‍ ഈ സ്ഥാനത്തേക്ക് എത്തിയത്. ആദ്യ സ്‌കൂളില്‍ അവര്‍ സ്ത്യൂതര്‍ഹമായ സേവനമായിരുന്നു അനുഷ്ഠിച്ചതെന്ന് അവിടത്തെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി പറഞ്ഞു. എപ്സോം കോളേജിന്റെ ആദ്യ വനിത പ്രിന്‍സിപ്പല്‍ കൂടിയാണ് എമ്മ.

ടാംഗിള്‍വുഡ് 2016 എന്ന മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെമാനേജിംഗ് ഡയറക്ടറും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ ഭര്‍ത്താവ് ജോര്‍ജ്ജിനും മകള്‍ക്കും ഒപ്പമായിരുന്നു അവര്‍ താമസിച്ചിരുന്നത്.

Next Post

ഒമാന്‍: ആര്‍.എസ്.സി ഒമാന്‍ ജാഥക്ക് സമാപനം

Wed Feb 8 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്‍.എസ്.സി) ഒമാന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച ഒമാന്‍ ജാഥക്ക് സമാപനം. ഒരു മാസക്കാലമായി നടന്നുവന്നിരുന്ന ജാഥയുടെ സമാപന സമ്മേളനം റൂവി സ്റ്റാര്‍ ഓഫ് കൊച്ചിന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി ഒമാന്‍ നാഷനല്‍ ചെയര്‍മാന്‍ കെ.പി.എ. വഹാബ് തങ്ങളുടെ അധ്യക്ഷതവഹിച്ചു. സുന്നി യുവജന സംഘം സംസ്ഥാന […]

You May Like

Breaking News

error: Content is protected !!