ഒമാന്‍: ആര്‍.എസ്.സി ഒമാന്‍ ജാഥക്ക് സമാപനം

മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്‍.എസ്.സി) ഒമാന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച ഒമാന്‍ ജാഥക്ക് സമാപനം. ഒരു മാസക്കാലമായി നടന്നുവന്നിരുന്ന ജാഥയുടെ സമാപന സമ്മേളനം റൂവി സ്റ്റാര്‍ ഓഫ് കൊച്ചിന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി ഒമാന്‍ നാഷനല്‍ ചെയര്‍മാന്‍ കെ.പി.എ. വഹാബ് തങ്ങളുടെ അധ്യക്ഷതവഹിച്ചു. സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

ആര്‍.എസ്.സി ഗ്ലോബല്‍ ചെയര്‍മാന്‍ സകരിയ ശാമില്‍ ഇര്‍ഫാനി സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. നാസറുദ്ദീന്‍ സഖാഫി കോട്ടയം, ഐ.സി.എഫ് ഒമാന്‍ നാഷനല്‍ ചെയര്‍മാന്‍, ഷഫീഖ് ബുഖാരി കൊല്ലം, റഫീഖ് സഖാഫി (എസ്.ജെ.എം ഒമാന്‍) എന്നിവര്‍ സംസാരിച്ചു.

മുനീബ് ടി.കെ. സ്വാഗതവും ഫബാരി കുറ്റിച്ചിറ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഒമാനിലെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. വ്യത്യസ്ത സെഷനുകളില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഹബീബ് മാട്ടൂല്‍, ഗ്ലോബല്‍ സെക്രട്ടറി നിഷാദ് അഹ്സനി, അബ്ദുസ്സലാം സഖാഫി, ജാബിര്‍ ജലാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Post

കുവൈത്ത്: കുവൈത്തില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്ത 20 പേരെ സുരക്ഷാ അധികാരികള്‍ക്ക് കൈമാറി

Wed Feb 8 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്ത 20 പേരെ സുരക്ഷാ അധികാരികള്‍ക്ക് കൈമാറിയതായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിനാണ് പിടിയിലായത്. താമസ, തൊഴില്‍നിയമം ലംഘിക്കല്‍, വ്യാജ സര്‍വിസ് ഓഫിസ് നടത്തല്‍, നിയമലംഘകര്‍ക്ക് അഭയം നല്‍കല്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് മറ്റു പ്രതികള്‍. ജഹ്‌റ […]

You May Like

Breaking News

error: Content is protected !!