ഒമാന്‍: ലോകത്ത് ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച്‌ മസ്‌കത്തും

മസ്കത്ത് ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച്‌ മസ്‌കത്തും.അമേരിക്കന്‍ ഓണ്‍ലൈന്‍ ലെന്‍ഡറായ നെറ്റ്ക്രെഡിറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം മുന്‍നിരയിലാണ് മസ്കത്ത്.

ആഗോളാടിസ്ഥാനത്തിലുള്ള 73 തലസ്ഥാന നഗരങ്ങളിലെ എട്ടുലക്ഷം വസ്തുക്കള്‍ വിശകലനത്തിന് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഓരോ നഗരത്തിലെയും വീടുകളുടെ വില, പ്രാദേശിക റിയല്‍ എസ്റ്റേറ്റ് കമ്ബനികളില്‍ നിന്നുള്ള കെട്ടിടങ്ങളെ സംബന്ധിച്ച പഠനം, ഓരോ തലസ്ഥാനത്തെയും ശരാശരി ശമ്ബളം തുടങ്ങിയവയെല്ലാം വിശകലനം ചെയ്തതാണ് ജീവിതച്ചെലവ് താങ്ങാവുന്നതാണോ എന്ന നിഗമനത്തിലെത്തിയത്. മസ്‌കത്തില്‍ ഇടത്തരം വീട് വാങ്ങാന്‍ നാലു വര്‍ഷത്തെയും ഏഴു മാസത്തെയും ശമ്ബളം മതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലും ഇതേ കാലയളവില്‍ വീടുകള്‍ സ്വന്തമാക്കാന്‍ കഴിയും.

Next Post

കുവൈത്ത്: കുവൈത്തില്‍ റംസാനില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ ആലോചനയില്ല

Thu Feb 23 , 2023
Share on Facebook Tweet it Pin it Email റംസാനില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ ആലോചനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടരും. എന്നാല്‍ പ്രവൃത്തി സമയത്തില്‍ കുറവുണ്ടാകും.കെ ജി വിഭാഗത്തിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരേയും പ്രൈമറിക്ക് 1.30 വരെയും യുപി ഹൈസ്‌കൂള്‍ വിഭാഗത്തിന് 2.05 വരെയുമായിരിക്കും ക്ലാസുകള്‍.രാജ്യത്തെ ആരോഗ്യാവസ്ഥ സാധാരണ ഗതിയിലാണെന്നും റംസാനില്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍ […]

You May Like

Breaking News

error: Content is protected !!