യു.കെ: ഇസ്രയേലിലെ സംഘര്‍ഷങ്ങളില്‍ സുരക്ഷ മുന്‍ നിര്‍ത്തി യുകെയില്‍ ചില സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനം

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലണ്ടനിലെ രണ്ട് ജൂത സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച്ച വരെ അവധി നല്‍കി. എജ്ജ്വേയിലെ ടോറാ വോഡാസ് പ്രൈമറി സ്‌കൂളും കോളിന്‍ഡെയ്‌ലിലെ അറ്റെറീസ് ബീസ് യാകോവ് പ്രൈമറി സ്‌കൂളുമാണ് തിങ്കളാഴ്ച്ച വരെ അടച്ചിടുക. ഇക്കാര്യം അറിയിച്ചു കൊണ്ട് സ്‌കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കള്‍ക്ക് കത്തെഴുതിയതായി സ്‌കൈ ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളുടെ പരിധിയിലുള്ള എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും ബ്രിട്ടനിലെ യഹൂദ സമൂഹത്തെ സംരക്ഷിക്കും എന്ന് സുനക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണിത്. മദ്ധ്യപൂര്‍വ്വ ദേശത്തെ സംഘര്‍ഷം ബ്രിട്ടനില്‍ നിരവധി യഹൂദ വിരുദ്ധ പ്രകടനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. യഹൂദ സമൂഹത്തിന്റെ സ്‌കൂളുകള്‍, സിനഗോഗുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണാര്‍ത്ഥം മൂന്നു മില്യണ്‍ പൗണ്ടിന്റെ അധിക ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോം സെക്രട്ടറി സ്യുവെല്ല ബ്രേവര്‍മാനുമായും മറ്റ് മുതിര്‍ന്ന മന്ത്രി സഭാംഗങ്ങളുമായും പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ഓഫീസില്‍ വട്ടമേശ സമ്മേളനം നടത്തിയതിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. വിവിധ പോലീസ് സേനകളുടെ തലവന്മാര്‍, കമ്മ്യുണിറ്റി സെക്യുരിറ്റി ട്രസ്റ്റ് പ്രതിനിധികള്‍ എന്നിവരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കുള്ളില്‍ 139 യഹൂദ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ബ്രിട്ടനില്‍ കമ്മ്യുണിറ്റ് സെക്യുരിറ്റി ട്രസ്റ്റ് രേഖപ്പെടുത്തിയത്. 2022-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 400 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

Next Post

ഹമാസിന്റെ അബദ്ധങ്ങളും ഗാസയുടെ ഭാവിയും; ഭൂമിശാസ്ത്രം ഇസ്രയേലിൻറെ വിധി നിർണയിക്കുമ്പോൾ

Fri Oct 13 , 2023
Share on Facebook Tweet it Pin it Email ഇസ്രാഈൽ- ഹമാസ് സംഘട്ടനങ്ങളെ വരികൾക്കിടയിൽ വായിക്കുന്ന ഒരു ലേഖനമാണിത്. വൈകാരികമായ ഏതെങ്കിലും ചേരി തിരിവുകൾ സൂക്ഷിക്കാതെ ഇസ്രായേൽ- പലസ്തീൻ സംഘർഷങ്ങളെ വിലയിരുത്തുകയാണ് ലേഖകൻ. മുസ്‌ലിംകളുടെ പലസ്‌തീൻ എന്ന ‘സ്വപ്ന’ വിശുദ്ധ രാജ്യം : ലോകത്ത് ഇരുനൂറ് രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന വിവിധ സംസ്കാരങ്ങളിൽപ്പെട്ട 200 കോടി മുസ്ലിംകൾ പലസ്‌തീനിൽ ഒരു ചെറിയ സംഘർഷമുണ്ടാകുമ്പോഴേക്കും എന്ത് കൊണ്ടാണ് വയലന്റ്റ് ആകുന്നതെന്ന് നിങ്ങൾ […]

You May Like

Breaking News

error: Content is protected !!