ഒമാൻ: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ക്രൂ​യി​സ് ക​പ്പ​ലു​ക​ള്‍ വ​ന്നു തു​ട​ങ്ങി

മ​സ്ക​ത്ത്: 19 മാ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ക്രൂ​യി​സ് ക​പ്പ​ലു​ക​ള്‍ ഒ​മാ​നി​ലേ​ക്ക് വ​ന്നു തു​ട​ങ്ങി. ഇ​തോ​ടെ രാ​ജ്യ​ത്തി​െന്‍റ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല ഉ​ണ​രാ​ന്‍ തു​ട​ങ്ങി. ടി.​യു.​െ​എ ക്രൂ​യി​സ​സ് ക​മ്ബ​നി​യു​ടെ മെ​യി​ന്‍ ചി​ഫ് സി​ക്സ് എ​ന്ന ക​പ്പ​ലാ​ണ് ബു​ധ​നാ​ഴ്ച ഒ​മാ​ന്‍ തീ​ര​ത്ത​ണ​ഞ്ഞ​ത്. പു​തി​യ ടൂ​റി​സം സീ​സ​ണി​ല്‍ ഒ​മാ​ന്‍ തീ​ര​ത്തെ​ത്തു​ന്ന ആ​ദ്യ ക​പ്പ​ലാ​ണി​ത്. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 2,100 യാ​ത്ര​ക്കാ​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ക​പ്പ​ലു​ക​ള്‍ എ​ത്തി​യി​ല്ലെ​ങ്കി​ലും 2018 -2019 സീ​സ​ണി​ല്‍ 2,83,000 വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ക​പ്പ​ല്‍ വ​ഴി ഒ​മാ​നി​ലെ​ത്തി​യ​ത്. മു​ന്‍ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ 45 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. 2017- 2018 കാ​ല​ത്ത് 1,93,000 യാ​ത്ര​ക്കാ​രാ​ണ് ഒ​മാ​നി​ലെ​ത്തി​യ​ത്. ക്രൂ​യി​സ് ക​പ്പ​ലു​ക​ളി​ലൂ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കു​ത്ത​നെ വ​ര്‍​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്.

അ​ടു​ത്ത കാ​ല​ത്താ​യി വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​ക്ക് വ​ലി​യ പ്ര​ധാ​ന്യ​മാ​ണ് ഒ​മാ​ന്‍ ന​ല്‍​കു​ന്ന​ത്. കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കി വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കി​യാ​ണ്​ അ​ധി​കൃ​ത​ര്‍ യാ​ത്രി​ക​രെ ഒ​മാ​നി​േ​ല​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​ത്.

ഇ​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്ബ് ത​ന്നെ ഒ​മാ​ന്‍ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​െന്‍റ ഭാ​ഗ​മാ​യി നേ​ര​ത്തെ ച​ര​ക്ക് ക​പ്പ​ലു​ക​ള്‍​ക്ക് കൂ​ടി പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്ന മ​ത്ര സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് തു​റ​മു​ഖം വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. 2014 ആ​ഗ​സ്​​റ്റ്​​ 31 മു​ത​ലാ​യി​രു​ന്നു മ​ത്ര തു​റ​മു​ഖ​ത്ത്നി​ന്ന് ച​ര​ക്കു ക​പ്പ​ലു​ക​ളു​ടെ സേ​വ​നം സു​ഹാ​ര്‍ തു​റ​മു​ഖ​ത്തേ​ക്ക് മാ​റ്റി​യ​ത്.

ഇ​തോ​ടെ മ​ത്ര തു​റ​മു​ഖ​ത്ത്നി​ന്ന് ച​ര​ക്കു​ക​പ്പ​ലു​ക​ളു​ടെ​യും ച​ര​ക്കു​ക​ളു​ടെ​യും തി​ക്കും തി​ര​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കും കു​റ​യു​ക​യും തു​റ​മു​ഖം സ​ഞ്ചാ​രി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ക​ര​മാ​യി തീ​രു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷ​മാ​ണ് മ​ത്ര തു​റ​മു​ഖം ക്രൂ​യി​സ് ക​പ്പ​ലു​ക​ളു​ടെ ഇ​ഷ്​​ട കേ​ന്ദ്ര​മാ​യി മാ​റാ​ന്‍ തു​ട​ങ്ങി​യ​ത്. ഒ​മാ​നി​ലെ ശാ​ന്ത​മാ​യ കാ​ലാ​വ​സ്ഥ​യും ഭൂ​പ്ര​കൃ​തി​യി​ലെ വൈ​വി​ധ്യ​വും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് കൗ​തു​കം പ​ക​രു​ന്നു​ണ്ട്.

വി​നോ​ദ സ​ഞ്ചാ​ര ക​പ്പ​ലു​ക​ളെ​ത്തി തു​ട​ങ്ങി​യ​ത് മ​ത്ര അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ലെ വ്യാ​പാ​രി​ക​ള്‍​ക്ക് ആ​േ​വ​ശം പ​ക​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 19 മാ​സ​മാ​യി ഉ​റ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്ന വ്യാ​പാ​ര മേ​ഖ​ല ഉ​ണ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍. മ​ത്ര സൂ​ഖി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന​ത് ത​ന്നെ സൂ​ഖി​ന് ഉ​ണ​ര്‍​വ് ന​ല്‍​കു​ന്ന​താ​ണ്.

സാ​ധാ​ര​ണ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ഒാ​രോ രാ​ജ്യ​ത്ത് എ​ത്തുേ​മ്ബാ​ഴും ആ ​രാ​ജ്യ​ത്തി​െന്‍റ ഒാ​ര്‍​മ സൂ​ക്ഷി​ച്ച്‌ വെ​ക്കാ​നു​ള്ള വ​ല്ല​തും വാ​ങ്ങി​വെ​ക്കാ​റു​ണ്ട്. ഒ​മാ​നി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ഒാ​ര്‍​മ​ക്കാ​യി വാ​ങ്ങി സൂ​ക്ഷി​ക്കാ​ന്‍ പ​റ്റി​യ ഇ​ത്ത​രം നി​ര​വ​ധി വി​ഭ​വ​ങ്ങ​ളാ​ണ് മ​ത്ര സൂ​ഖി​ലു​ള്ള​ത്. അ​തി​നാ​ല്‍ ഇ​ത്ത​രം വ്യാ​പാ​രി​ക​ള്‍​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യാ​ല്‍ ന​ല്ല വ്യാ​പാ​ര​വും ല​ഭി​ക്കാ​റു​ണ്ട്. ഒ​മാ​െന്‍റ തൊ​പ്പി​ക​ള്‍, ബൂ​ഖൂ​ര്‍, ഒ​മാ​െന്‍റ പേ​രെ​ഴു​തി​യ ടീ ​ഷ​ര്‍​ട്ടു​ക​ള്‍, ഷാ​ളു​ക​ള്‍, സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ നി​ര​വ​ധി ഇ​ന​ങ്ങ​ള്‍ ഇൗ ​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടും.

ഏ​താ​യാ​ലും ഏ​റ​ക്കാ​ല​മാ​യി കാ​ത്തി​രി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര ക​പ്പ​ല്‍ മ​ത്ര​യി​ല്‍ ന​ങ്കൂ​ര​മി​ട്ട​േ​താ​ടെ മ​ത്ര​യി​ലെ വ്യാ​പാ​രി​ക​ള്‍ സ​ന്തോ​ഷ​ത്തി​ലാ​ണ്. ജ​ര്‍​മ​നി​യി​ല്‍നി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ് പ്ര​ധാ​ന​മാ​യും വ​ന്നെ​ത്തി​യ ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യ ക​പ്പ​ലി​ലെ സ​ന്ദ​ര്‍​ശ​ക​ര്‍ കു​റ​വാ​ണെ​ങ്കി​ലും ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ ക​പ്പ​ലു​ക​ള്‍ എ​ത്തു​മെ​ന്നും അ​തു വ​ഴി കൂ​ടു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍ മ​ത്ര സൂ​ഖി​ലേ​ക്ക് ഒ​ഴു​കു​മെ​ന്നു​മാ​ണ് അ​വ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ത്ര സൂ​ഖി​െന്‍റ പ​ഴ​യ തി​ര​ക്ക്​ തി​രി​ച്ചു കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ പു​തി​യ ക​പ്പ​ലു​ക​ളും കാ​ത്തി​രി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ള്‍.

Next Post

ഒമാൻ: ജ​അ​ലാ​ന്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

Sun Nov 21 , 2021
Share on Facebook Tweet it Pin it Email മസ്‌​ക​ത്ത്: ജ​അ​ലാ​ന്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ഗോ​വ സ്വ​ദേ​ശി​നി മ​രി​യ വെ​റോ​ണി​ക റോ​ഡ്രി​ഗ​സാ​ണ്​ (59) ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. ഇ​ന്ത്യ​ന്‍ ജ​അ​ലാ​ന്‍ സ്‌​കൂ​ളി​ല്‍ കെ.​ജി അ​ധ്യാ​പി​ക യാ​യി​രു​ന്നു. ഭ​ര്‍ത്താ​വ് നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ബ​ഹ്‌​റൈ​നി​ലു​ള്ള മ​ക​ന്‍ ഒ​മാ​നി​ലെ​ത്തി​യ ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഒ​രു മ​ക​ള്‍ ദു​ബൈ​യി​ലാ​ണ്.

You May Like

Breaking News

error: Content is protected !!