ജപ്പാനില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തി

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂകമ്ബം, റിക്ടര്‍ സ്‌കെയിലില്‍ 7.1 ആണ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണ് ഉണ്ടായത്. ടോക്കിയോയില്‍ നിന്ന് 297 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം.

ഫുകുഷിമ മേഖലയുടെ തീരത്ത് സമുദ്രജലനിരപ്പില്‍ നിന്ന് 60 കിലോമീറ്റര്‍ താഴെ നിന്നുമാണ് ഭൂകമ്ബം ഉണ്ടായത്.

ഭൂകമ്ബത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്. മിയാഗി, ഫുകുഷിമ പ്രവിശ്യകളുടെ ഭാഗങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വരെ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. ടോക്കിയോ നഗരത്തെ ഒന്നാകെ പിടിച്ചു കുലുക്കിയ ഭൂകമ്ബത്തെ തുടര്‍ന്ന് നഗരത്തിലെ 700,000 വീടുകള്‍ ഉള്‍പ്പടെ രണ്ട് ദശലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി. നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Next Post

ഒമാൻ: സൗജന്യ ബൂസ്റ്റര്‍ ഡോസ് - സ്വകാര്യ ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഒമാന്‍

Thu Mar 17 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: ഒമാനില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.സൗജന്യമായി ബൂസ്റ്റര്‍ ഡോസ് എടുക്കാവുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു. ബദര്‍ അല്‍ സമാ മെഡിക്കല്‍ ഗ്രൂപ്പ് ഹോസ്പിറ്റലുകളും കോംപ്ലക്‌സുകളും(എല്ലാ ശാഖകളും),റൂവിയിലെ ബോംബെ മെഡിക്കല്‍ കോംപ്ലക്‌സ്,അമറാത്തിലെ അഡ് ലൈഫ് ഹോസ്പിറ്റല്‍,സീബ് മാര്‍ക്കറ്റിലെ […]

You May Like

Breaking News

error: Content is protected !!