ഒമാൻ: സൗജന്യ ബൂസ്റ്റര്‍ ഡോസ് – സ്വകാര്യ ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഒമാന്‍

മസ്‌കത്ത്: ഒമാനില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.സൗജന്യമായി ബൂസ്റ്റര്‍ ഡോസ് എടുക്കാവുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു.

ബദര്‍ അല്‍ സമാ മെഡിക്കല്‍ ഗ്രൂപ്പ് ഹോസ്പിറ്റലുകളും കോംപ്ലക്‌സുകളും(എല്ലാ ശാഖകളും),റൂവിയിലെ ബോംബെ മെഡിക്കല്‍ കോംപ്ലക്‌സ്,അമറാത്തിലെ അഡ് ലൈഫ് ഹോസ്പിറ്റല്‍,സീബ് മാര്‍ക്കറ്റിലെ മെഡിക്കല്‍ കെയര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സൗജന്യ ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാണ്.

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും,ഫീല്‍ഡ് ആശുപത്രികളിലും വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്.ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.വൈറസ് ബാധിക്കാനുള്ള സാധ്യതയില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിന് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Next Post

ഒമാൻ: ഉംറ നിർവഹിക്കാൻ പോകുന്ന 65വയസിന് മുകളിലുള്ളവർ വാക്സിനെടുക്കണം' - ഒമാൻ ആരോഗ്യമന്ത്രാലയം

Thu Mar 17 , 2022
Share on Facebook Tweet it Pin it Email ഉംറ നിര്‍വഹിക്കാന്‍ പോകുന്ന 65വയസിന് മുകളിലുള്ള സ്വദേശികളും വിദേശികളും പകര്‍ച്ച വ്യാധികള്‍ക്കെതിരെ വാക്‌സിന്‍ എടുക്കണമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 65 വയസിന് താഴയുള്ളവര്‍ക്ക് ഒമാനിലെ സ്വകാര്യ ആശുപത്രികളില്‍നിന്ന് വാക്‌സിനെടുക്കാവുന്നതാണ്. ഉംറ നിര്‍വഹിക്കാന്‍ പോകണമെങ്കില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം […]

You May Like

Breaking News

error: Content is protected !!