യു.കെ: അഭയാര്‍ത്ഥികളാകാന്‍ എത്തിയവര്‍ക്ക് താമസ സൗകര്യം ഇന്ത്യയടക്കം വിദേശത്തു നിന്നെത്തുന്ന നഴ്‌സുമാരെ ഹോട്ടലില്‍ നിന്നിറക്കി വിട്ട് ഹോം ഓഫീസ്

ലണ്ടന്‍: യു കെയിലെ നഴ്സിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനായി യു കെയിലേക്ക് വരുത്തിയ നഴ്സുമാരെ അവര്‍ താമസിച്ചിരുന്ന ഹോട്ടലുകളില്‍ നിന്നും ഇന്നലെ രാത്രി ഒഴിപ്പിച്ചു. അനധികൃതമായി അഭയാര്‍ത്ഥികളാകാന്‍ എത്തിയവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനതിന്റെ ഭാഗമായാണ് ഈ നടപടി. യു കെയില്‍ നഴ്സ് ആയി പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനയോഗ്യത നേടുന്നതിനായി പഠിക്കുന്ന വിദേശനഴ്സുമാര്‍ക്ക് ഒരു മാസമേ ആയിട്ടുള്ളു ഹോം ഡിപ്പാര്‍ട്ട്മെന്റ് ഈ താമസ സൗകര്യം നല്‍കിയിട്ട്. ഇത്തരത്തിലുള്ള ഒരു നടപടി, എന്‍എച്ച് എസിനെ കൂടുതല്‍ കടുത്ത ജീവനക്കാരുടെ ക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് ഒരു സീനിയര്‍ എക്‌സിക്യുട്ടീവ് മുന്നറിയിപ്പ് നല്‍കി. ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി ഇന്നലെ സുവെല്ല ബ്രേവര്‍മാന്‍ ഫ്രാന്‍സുമായി 63 മില്യണ്‍ പൗണ്ടിന്റെ കരാര്‍ ഒപ്പുവച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഹോം ഡിര്‍ട്ട്‌മെന്റിന്റെ ഈ നടപടി.

പുതിയ കരാര്‍ അനുസരിച്ച്, ഫ്രാന്‍സിന്റെ തീരങ്ങളില്‍ നിന്നുള്ള മനുഷ്യക്കടത്ത് തടയുന്നതിനുള്ള ചെലവ് ബ്രിട്ടന്‍ വസിക്കും. ഫ്രാന്‍സിലെ തീരങ്ങളില്‍ ബ്രിട്ടീഷ് അതിര്‍ത്തി സേനയിലെ അംഗങ്ങള്‍ വിന്യസിക്കുന്നതുക് ഇതില്‍ ഉള്‍പ്പെടും. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇത്തരത്തില്‍ വിന്യസിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ 40 മാസത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകും. അതുപോലെ, അനധികൃത കുടിയേറ്റ ശ്രമങ്ങള്‍ കണ്ടെത്തുന്നതിനും തടയാനായി ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, സി സി ടിവി എന്നിവയ്ക്കും ബ്രിട്ടന്റെ പണം ഉപയോഗിക്കും. അനധികൃതമായി എത്തുന്നവര്‍, ബ്രിട്ടന്റെ താമസ സൗകര്യങ്ങള്‍ക്കും പൊതു സേവനങ്ങള്‍ക്കും മേല്‍ കടുത്ത സംതൃപ്തി ഉയര്‍ത്തുന്നുവെന്ന് ഇന്നലെ സുവെല്ല ബ്രേവര്‍മാന്‍ പറഞ്ഞിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണമായിരുന്നു യോര്‍ക്കില്‍, പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദേശ നഴ്സുമാര്‍ക്കായി മാറ്റിവെച്ചിരുന്ന രണ്ട് ഹോട്ടലുകളില്‍ നിന്നും അവരെ കുടിയൊഴിപ്പിച്ചത്. ബ്രിട്ടീഷ് നഴ്സുമാരുടെ കുറവ് പരിധിയില്‍ കവിഞ്ഞപ്പോള്‍ യോര്‍ക്ക് ആന്‍ഡ് സ്‌കാര്‍ബറോ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അവരെ വിദേശങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

അവരെ ബ്രിട്ടനിലേക്ക് കൊണ്ടു വന്നത് അവര്‍ പരീക്ഷ എഴുതുന്നതു വരെയുള്ള താമസ സൗകര്യം ഒരുക്കും എന്ന വ്യവസ്ഥയാണ്. ഇന്നല്‍ കുടിയൊഴിപ്പിക്കപ്പെട്ട ഒരു ഹോട്ടലില്‍ 82 നഴ്സുമാരാണ് ഉണ്ടായിരുന്നത്. മറ്റൊരു ഹോട്ടലിലെ 17 പേരെ അടുത്തമാസം കുടിയൊഴിപ്പിക്കും. രണ്ട് ജനറല്‍ ഹോസ്പിറ്റലുകള്‍ നടത്തുന്ന ട്രസ്റ്റില്‍ ആകെ 130 നഴ്സിംഗ് ഒഴിവുകളായിരുന്നു ഉണ്ടായിരുന്നത്. ഡിസംബര്‍ ആകുമ്പോഴേക്കും ഇത് 50 ആയി കുറയ്ക്കാന്‍ ആകുമെന്നായിരുന്നു ട്രസ്റ്റിന്റെ പ്രതീക്ഷ. എന്നാല്‍, ഇപ്പോള്‍ കുടിയേറ്റക്കാര്‍ നിമിത്തം അവരുടെ പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്തായിരിക്കുകയാണ്.

Next Post

ബ്രിട്ടൻ കെ. എം.സി. സി യുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: സയ്യിദ് മുനവ്വറലി ശിഹാബ്‌ തങ്ങൾ

Wed Nov 16 , 2022
Share on Facebook Tweet it Pin it Email ലണ്ടൻ: ബ്രിട്ടൻ കെ. എം.സി.സി നടത്തി വരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ അഭിപ്രായപ്പെട്ടു. ബ്രിട്ടൻ കെ.എം. സി.സി ലണ്ടൻ ഈസ്റ്റ്‌ഹാമിൽ സംഘടിപ്പിച്ച വാർഷിക കുടുംബ മീറ്റ്‌ ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു തങ്ങൾ. നൂറു കണക്കിനു ആളുകൾ പങ്കെടുത്ത ചടങ്ങിൽ “കുടുംബം – സമൂഹം – രാഷ്ട്രീയം” എന്ന വിഷയത്തിൽ ചേലേംബ്ര സി. എച്ച് […]

You May Like

Breaking News

error: Content is protected !!