ബ്രിട്ടൻ കെ. എം.സി. സി യുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: സയ്യിദ് മുനവ്വറലി ശിഹാബ്‌ തങ്ങൾ

ലണ്ടൻ: ബ്രിട്ടൻ കെ. എം.സി.സി നടത്തി വരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ അഭിപ്രായപ്പെട്ടു. ബ്രിട്ടൻ കെ.എം. സി.സി ലണ്ടൻ ഈസ്റ്റ്‌ഹാമിൽ സംഘടിപ്പിച്ച വാർഷിക കുടുംബ മീറ്റ്‌ ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു തങ്ങൾ. നൂറു കണക്കിനു ആളുകൾ പങ്കെടുത്ത ചടങ്ങിൽ “കുടുംബം – സമൂഹം – രാഷ്ട്രീയം” എന്ന വിഷയത്തിൽ ചേലേംബ്ര സി. എച്ച് സെന്റർ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ബ്രിട്ടൻ കെഎംസിസി യുടെ വെബ്സൈറ്റ് അനാച്ഛാദനവും കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി രചിച്ച ” ഇശ്ഖ്‌ പൂക്കുന്ന കാലം” എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും മുനവ്വർ അലി ശിഹാബ്‌ തങ്ങൾ നിർവ്വഹിച്ചു.

കെ.എം.സി.സി നടത്തി വരുന്ന പ്രവർത്തനങ്ങൾ ചെയർമാൻ കരീം മാസ്റ്റർ മേമുണ്ടയും കെ. എം.സി. സി മെമ്പർമാരുടെയും അനുഭാവികളുടെയും വീടുകളിൽ സ്ഥാപിക്കപ്പെടാനുദ്ദേശിക്കുന്ന ബ്രിട്ടൻ കെ.എം.സി യുടെ ‘ചാരിറ്റി ബോക്സ്‌ ‘ നെ സംബന്ധിച്ച്‌ ഓർഗനൈസിംഗ്‌ സെക്രട്ടറി അർഷാദ്‌ കണ്ണൂരും വിശദീകരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾക്കിടയിൽ റംഷീദ്‌ കല്ലുരാവിയുടെയും സാദിഖ്‌ പാണക്കാട്ടിലിന്റെയും നേതൃത്വത്തിൽ നടന്ന ദ്ഫ്‌മുട്ട്‌ സദസ്സിലുള്ള മുഴുവനാളുകളുടെയും പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു. പരിപാടിയിൽ പ്രസിഡണ്ട്‌ അസ്സൈനാർ കുന്നുമ്മൽ അദ്ധ്യക്ഷം വഹിച്ചു. മറ്റ്‌ ഭാരവാഹികളായ അഷ്‌റഫ്‌ കീഴൽ, സുബൈർ കോട്ടക്കൽ, നൗഫൽ കണ്ണൂർ, സുബൈർ കവ്വായി, അഹമദ്‌ അരീക്കോട്‌ എന്നിവരും മറ്റ്‌ എക്സിക്യൂട്ടീവ്‌ മെംബർമാരും പരിപാടിക്ക്‌ നേതൃത്വം ൻൽകി. ജനറൽ സെക്രട്ടറി സഫീർ പേരാംബ്ര സ്വാഗതവും ട്രഷറർ നുജൂം തോടന്നൂർ നന്ദിയും പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്തില്‍ ഏഴുപേര്‍ക്ക് കൂട്ട വധശിക്ഷ

Wed Nov 16 , 2022
Share on Facebook Tweet it Pin it Email മനാമ: കുവൈത്തില് ഏഴു തടവുകാരെ കൂട്ട വധശിക്ഷക്ക് വിധേയമാക്കി. ആസൂത്രിത കൊലപാതകവും രാജ്യത്ത് മറ്റ് ആരോപണങ്ങളും നേരിടുന്നവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് കുവൈത്ത് വാര്ത്താ ഏജന്സിയായ കുന അറിയിച്ചു. മൂന്ന് കുവൈത്തി യുവാക്കള്, ഒരു കുവൈത്തി യുവതി, സിറിയ, പാക്കിസ്ഥാന് എന്നിവടങ്ങളില്നിന്നുള്ള രണ്ടു യുവാക്കള്, ഒരു എത്യോപ്യന് യുവതി എന്നിവരെയാണ് കുവൈറ്റ് സെന്ട്രല് ജയിലില് വധശിക്ഷ നടപ്പാക്കിയത്.തൂക്കിലേറ്റിയോ, ഫയറിംഗ് സ്ക്വാഡുകള് […]

You May Like

Breaking News

error: Content is protected !!