യു.കെ: രാജ്യത്ത് ഈയാഴ്ച താപനില മൈനസിലേക്ക് കൂപ്പുകുത്തും

ലണ്ടന്‍: അടുത്ത ആഴ്ച ആദ്യം വരെ തണുപ്പ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. ഇന്ന് വൈകുന്നേരം 6 മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം 6 വരെയാണ് ഇംഗ്ലണ്ടില്‍ തണുപ്പ് കാലാവസ്ഥ ആഞ്ഞടിക്കുകയെന്ന് മെറ്റ് ഓഫീസും, ഏജന്‍സിയും വ്യക്തമാക്കി. പ്രാദേശിക മേഖലകളില്‍ താപനില -3 സെല്‍ഷ്യസ് വരെ താഴാന്‍ ഇടയുണ്ട്. തണുത്തുറയലും പ്രതീക്ഷിക്കപ്പെടുന്നു. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളും ഈ കാലാവസ്ഥാ മാറ്റത്തില്‍ ബാധിക്കപ്പെടും. എന്നാല്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സും, വെല്‍ഷ് അതിര്‍ത്തികളുമാണ് ഏറ്റവും കൂടുതല്‍ തണുപ്പ് നേരിടുക. രാത്രിയില്‍ താപനില കുത്തനെ താഴേക്ക് പതിക്കും. പകല്‍ സമയങ്ങളില്‍ ഒറ്റഅക്കത്തിന് താഴേക്ക് താപനില പോകില്ലെന്നാണ് കരുതുന്നത്. പെന്‍ഷനേഴ്സും, മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുള്ള ജനങ്ങള്‍ ഹീറ്റിംഗ് 18 സെല്‍ഷ്യസെങ്കിലും നിലനിര്‍ത്താനാണ് ആവശ്യപ്പെടുന്നത്. ‘തണുപ്പേറിയ കാലാവസ്ഥ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാം. പ്രായമായവരിലും, ഹൃദയ, ശ്വാസകോശ പ്രശ്നങ്ങള്‍ നേരിടുന്നവരില്‍ അപകടസാധ്യത കൂടുതലാണ്. ബന്ധുക്കളെയും, കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും ഈ ഘട്ടത്തില്‍ പരിശോധിക്കണം’, യുകെഎച്ച്എസ്എ വ്യക്തമാക്കി.

Next Post

ഒമാന്‍: ലോക ജനാധിപത്യ സൂചികയില്‍ ഗള്‍ഫ് മേഖലയില്‍ ഒമാന്‍ മൂന്നാം സ്ഥാനത്തെത്തി

Mon Feb 6 , 2023
Share on Facebook Tweet it Pin it Email ലോക ജനാധിപത്യ സൂചികയില്‍ ഗള്‍ഫ് മേഖലയില്‍ ഒമാന്‍ മൂന്നാം സ്ഥാനത്തെത്തി. ബ്രിട്ടീഷ് ഇക്കണോമിസ്റ്റ് മാസികയുടെ ഇന്‍ഫര്‍മേഷന്‍ യൂനിറ്റാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഒന്നും രണ്ടും സ്ഥാനത്ത് യഥാക്രമം കുവൈത്തും ഖത്തറുമാണുള്ളത്. യു.എ.ഇ നാലാമതും ബഹ്റൈന്‍ അഞ്ചാം സ്ഥാനത്തുമാണ് വരുന്നത്. സൗദി അറേബ്യ ആറാം സ്ഥാനത്താണുള്ളത്. ആഗോളാടിസ്ഥാനത്തില്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സുല്‍ത്താനേറ്റ്സ് 125ല്‍ എത്തി. 2021ല്‍ 130ാം സ്ഥാനത്തായിരുന്നു ഒമാന്‍. […]

You May Like

Breaking News

error: Content is protected !!