ഒമാന്‍: ലോക ജനാധിപത്യ സൂചികയില്‍ ഗള്‍ഫ് മേഖലയില്‍ ഒമാന്‍ മൂന്നാം സ്ഥാനത്തെത്തി

ലോക ജനാധിപത്യ സൂചികയില്‍ ഗള്‍ഫ് മേഖലയില്‍ ഒമാന്‍ മൂന്നാം സ്ഥാനത്തെത്തി. ബ്രിട്ടീഷ് ഇക്കണോമിസ്റ്റ് മാസികയുടെ ഇന്‍ഫര്‍മേഷന്‍ യൂനിറ്റാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഒന്നും രണ്ടും സ്ഥാനത്ത് യഥാക്രമം കുവൈത്തും ഖത്തറുമാണുള്ളത്. യു.എ.ഇ നാലാമതും ബഹ്റൈന്‍ അഞ്ചാം സ്ഥാനത്തുമാണ് വരുന്നത്.

സൗദി അറേബ്യ ആറാം സ്ഥാനത്താണുള്ളത്. ആഗോളാടിസ്ഥാനത്തില്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സുല്‍ത്താനേറ്റ്സ് 125ല്‍ എത്തി. 2021ല്‍ 130ാം സ്ഥാനത്തായിരുന്നു ഒമാന്‍. ആഗോളതലത്തില്‍ നോര്‍വേയാണ് സൂചികയില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡും അയര്‍ലന്‍ഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അഫ്ഗാനിസ്ഥാന്‍ അവസാന സ്ഥാനത്തും മ്യാന്മര്‍ തൊട്ടുമുന്നിലുമാണുള്ളത്.

Next Post

കുവൈത്ത്: ട്രാഫിക് നിയമലംഘനം കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ 26,771 കേസുകള്‍

Mon Feb 6 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ ട്രാഫിക് നിയമങ്ങളിലെ വീഴ്ച കണ്ടെത്തുന്നതിന്റെയും ഭാഗമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് ആറു ഗവര്‍ണറേറ്റുകളിലും പരിശോധന സംഘടിപ്പിച്ചു. പരിശോധനയില്‍ 26,771 നിയമലംഘനം രജിസ്റ്റര്‍ ചെയ്തു. 125 വാഹനങ്ങളും 26 സൈക്കിളും പിടിച്ചെടുത്തു. ഗതാഗത ലംഘനത്തിന് 12 പേരെ അറസ്റ്റ് ചെയ്തു.താമസനിയമം ലംഘിച്ചതിന് മൂന്നുപേരും അറസ്റ്റിലായി. അറസ്റ്റിലായ എല്ലാവരെയും അധികൃതര്‍ക്ക് കൈമാറി.

You May Like

Breaking News

error: Content is protected !!