ഒമാന്‍: ഭൂകമ്ബ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഒമാന്‍ റെസ്ക്യൂ ടീമിന് നന്ദി അറിയിച്ച്‌ തുര്‍ക്കിയ അംബാസഡര്‍

മസ്കത്ത്: തുര്‍ക്കിയയിലെ ഭൂകമ്ബ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒമാന്‍ റെസ്ക്യൂ ടീമിന് നന്ദി അറിയിക്കുകയാണെന്ന് ഒമാനിലെ തുര്‍ക്കിയ അംബാസഡര്‍ മുഹമ്മദ് ഹെക്കിമോഗ്ലു പറഞ്ഞു.

ഏഴുദിവസത്തോളം കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേരെ തിങ്കളാഴ്ചയാണ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ (സി.ഡി.എ.എ) നാഷനല്‍ സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ ടീം രക്ഷിച്ചത്. ദുഷ്‌കരമായ ഈ സമയങ്ങളില്‍ രണ്ടുപേരെ രക്ഷിക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ വേദന ലഘൂകരിക്കുകയും ചില ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷ നല്‍കുകയും ചെയ്യുന്നതാണെന്നും അംബാസഡര്‍ പറഞ്ഞു.

60 വയസ്സുള്ള സ്ത്രീയെ ഹതായ് നഗരത്തില്‍നിന്നും അന്റാക്യയില്‍നിന്ന് മറ്റൊരാളെയുമാണ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സി.ഡി.എ.എ.എ) രക്ഷിച്ചത്. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയ ശേഷം വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സേന ഇതിനകം നിരവധി മൃതദേഹങ്ങളും പുറത്തെടുത്തിട്ടുണ്ട്.

തെക്കുകിഴക്കന്‍ തുര്‍ക്കിയയിലെ വിവിധ സ്ഥലങ്ങളിലാണ് നാഷനല്‍ സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ ടീം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ കാമറകള്‍പോലുള്ള ആധുനിക സജ്ജീകരണങ്ങളും സിവില്‍ എന്‍ജിനീയര്‍മാരും തിരച്ചിലിലും രക്ഷാപ്രവര്‍ത്തനത്തിലും വൈദഗ്ധ്യമുള്ള ആളുകളും നാഷനല്‍ സെര്‍ച് ആന്‍ഡ് റെസ്ക്യൂ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സി.ഡി.എ.എയിലെ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. വിവിധ ദുരന്തങ്ങള്‍ നേരിടാന്‍ ടീം സജ്ജരും പരിശീലനം ലഭിച്ചവരുമാണ്. 2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്ബത്തിലും ടീം രക്ഷാപ്രവര്‍ത്തകരായി പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സി.ഡി.എ.എയിലെ ഓപറേഷന്‍സ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ ജനറല്‍ മുബാറക് ബിന്‍ സലീം അല്‍ അറൈമിയാണ് തുര്‍ക്കിയയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബുധനാഴ്ച അദാനയില്‍ എത്തിയ ടീം ഇന്റര്‍നാഷനല്‍ സെര്‍ച് ആന്‍ഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്പില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു. തുര്‍ക്കിയയിലെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച്‌ ഹതയ് യില്‍ ആണ് ടീം ക്യാമ്ബ് സ്ഥാപിച്ചിട്ടുള്ളത്. മറ്റു സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതോടൊപ്പം, പ്രാദേശിക അധികാരികളുടെ ഏകോപനത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായവും നല്‍കുന്നുണ്ട്.

Next Post

കുവൈത്ത്: കുവൈത്തില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു

Thu Feb 16 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു.ഇതോടെ പ്രതിദിന ഉല്‍പാദനം 1.05 ദശലക്ഷം ബാരലായി ഉയരും. റിഫൈനറി പൂര്‍ണ സജ്ജമാകുന്നതോടെ കുവൈത്തിന് പ്രതിദിനം 1.4 ദശലക്ഷം ബാരല്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടാകുമെന്ന് പ്രാദേശിക മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം 6,15,000 ബാരല്‍ ഉല്‍പാദനശേഷിയുള്ള അല്‍ സൂര്‍ എണ്ണ ശുദ്ധീകരണ പദ്ധതിയുടെ നിര്‍മാണം 2018 ലാണ് ആരംഭിച്ചത്. ഇന്ത്യന്‍ കമ്ബനിയായ എസ്സാര്‍ […]

You May Like

Breaking News

error: Content is protected !!