കുവൈത്ത്: കുവൈത്തില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു

കുവൈത്തില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു.ഇതോടെ പ്രതിദിന ഉല്‍പാദനം 1.05 ദശലക്ഷം ബാരലായി ഉയരും. റിഫൈനറി പൂര്‍ണ സജ്ജമാകുന്നതോടെ കുവൈത്തിന് പ്രതിദിനം 1.4 ദശലക്ഷം ബാരല്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടാകുമെന്ന് പ്രാദേശിക മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രതിദിനം 6,15,000 ബാരല്‍ ഉല്‍പാദനശേഷിയുള്ള അല്‍ സൂര്‍ എണ്ണ ശുദ്ധീകരണ പദ്ധതിയുടെ നിര്‍മാണം 2018 ലാണ് ആരംഭിച്ചത്. ഇന്ത്യന്‍ കമ്ബനിയായ എസ്സാര്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര കണ്‍സോര്‍ട്ട്യമാണ് നിര്‍മാണം നടത്തുന്നത്. അല്‍ സൂര്‍ റിഫൈനറി പൂര്‍ത്തിയാകുന്നതോടെ സൗദി അറേബ്യ കഴിഞ്ഞാല്‍ മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ശുദ്ധീകരണ ശേഷിയുള്ള രണ്ടാമത്തെ വലിയ രാജ്യമായി കുവൈത്ത് മാറും.

ഫിച്ച്‌ സൊല്യൂഷന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്‌ 2024 ഓടെ കുവൈത്തിന്‍റെ ഇന്ധന കയറ്റുമതി മൂന്ന് മടങ്ങിലധികം വര്‍ധിക്കും. അതേസമയം, റഷ്യയുടെ എണ്ണ ഇറക്കുമതിക്ക് യൂറോപ്യന്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യൂറോപ്പിലേക്കുള്ള ഇന്ധന കയറ്റുമതി വര്‍ധിപ്പിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Next Post

ഡിസപ്പിയറിംഗ് മെസേജുകളും സ്റ്റോര്‍ ചെയ്യാം, വാട്ട്സാപ്പിന്‍്റെ കെപ്പ്റ്റ് മെസേജ് ഫീച്ചറിനെ പറ്റി അറിയാം

Thu Feb 16 , 2023
Share on Facebook Tweet it Pin it Email ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്‍്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. 100 ചിത്രങ്ങള്‍ വരെ ഒന്നിച്ചയക്കാനും സ്റ്റാറ്റസായി വോയ്സ് നോട്ടുകള്‍ വെയ്ക്കാനുമുള്ള സൗകര്യങ്ങള്‍ കമ്ബനി അടുത്ത് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മെസേജുകള്‍ സൂക്ഷിച്ച്‌ വെയ്ക്കാനുള്ള സംവിധാനമാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. ഡേറ്റ സംരക്ഷിക്കുന്നതിനായി വാട്ട്സാപ്പിന്‍്റെ ഡിസപ്പിയറിംഗ് മെസേജ് ഫീച്ചര്‍ ഉപയോഗിക്കുന്നവരാകും നമ്മളില്‍ പലരും. ഇവിടെയാണ് കെപ്റ്റ് മെസേജ് ഫീച്ചറിന്‍്റെ […]

You May Like

Breaking News

error: Content is protected !!