കുവൈത്ത്: കുവൈത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച്‌ വീട്ടിലിരുന്നു സര്‍ക്കാര്‍ ജീവനക്കാരിക്ക് തടവുശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേസില്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിയിലെ ജീവനക്കാരിക്ക് ഏഴ് വര്‍ഷത്തെ തടവു ശിക്ഷ. ക്രിമിനല്‍ കോടതിയാണ് സ്ത്രീയ്ക്ക് ശിക്ഷ വിധിച്ചത്. സ്വദേശി സ്ത്രീയ്ക്കാണ് ശിക്ഷ വിധിച്ചത്.

500 കുവൈത്തി ദിനാറിന്റെ സാമ്ബത്തിക ഗ്യാരണ്ടിയില്‍ തടവുശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ജോലിക്ക് ഹാജരാകാതെ ജീവനക്കാരി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച്‌ വീട്ടിലിരുന്ന 19 പ്രവൃത്തി ദിവസങ്ങളുടെ മൂല്യം കണക്കാക്കി ഇവര്‍ക്ക് പിഴയും വിധിച്ചിട്ടുണ്ട്. ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ച്‌ വിട്ടു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച്‌ ജീവനക്കാരി ജോലിക്ക് ഹാജരാകാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു. ഇത്തരം കേസുകള്‍ ഇപ്പോള്‍ കോടതിയില്‍ വര്‍ധിച്ച്‌ കൊണ്ടിരിക്കുകയാണ്. തടവുശിക്ഷയില്‍ നിന്ന് ഒഴിവാകുന്നതിനായി ഇവര്‍ സാമ്ബത്തിക ഗ്യാരണ്ടി നല്‍കണം.

Next Post

കുവൈത്ത്: കുവൈത്തില്‍ ആള്‍മാറാട്ടം നടത്തിയ 11 പേര്‍ അറസ്റ്റില്‍

Fri Nov 25 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ആള്‍മാറാട്ടം നടത്തിയ 11 പേര്‍ അറസ്റ്റില്‍. സ്ത്രീ വേഷം ധരിച്ച ഏഷ്യക്കാരായ 11 പുരുഷന്മാരാണ് അറസ്റ്റിലായത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന്‍ കൈമാറി. സാല്‍മിയയിലെ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു ഇവര്‍.

You May Like

Breaking News

error: Content is protected !!