ഒമാന്‍: ലോകകപ്പ് ഒമാന്‍ മള്‍ട്ടി-എന്‍ട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷ സ്വീകരിച്ച്‌ തുടങ്ങി

ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച്‌ ഒമാന്‍ നടപ്പാക്കിയ മള്‍ട്ടി-എന്‍ട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷ സ്വീകരിച്ച്‌ തുടങ്ങി. ഖത്തര്‍ ലോകകപ്പിനെ പിന്തുണക്കുന്നതിനൊപ്പം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന ഫുട്ബാള്‍ ആരാധകരെ ഒമാനിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭഗമായാണ് സൗജന്യ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ചിരിക്കുന്നത്.

ഖത്തര്‍ നല്‍കുന്ന ‘ഹയ്യ’ കാര്‍ഡുള്ളവര്‍ evisa.rop.gov.om എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി, ഒമാനിലെ ഹോട്ടല്‍ റിസര്‍വേഷന്‍ സ്ഥിരീകരണം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ കുടുംബത്തെ കൊണ്ടുവരാനും ഒമാനില്‍ താമസിക്കാനും സാധിക്കും.

Next Post

യു.കെ: ബ്രിട്ടണിൽ നാളെ വിന്റർടൈമം തുടങ്ങും ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാകും

Sat Oct 29 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടണിൽ നാളെ വിന്റർടൈമിന് തുടക്കമാകും. ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് സമയമാറ്റം ഉണ്ടാകുന്നത്. ഇതനുസരിച്ച് നാളെ ഒക്ടോബർ 30 ഞായറാഴ്ച രാവിലെ രണ്ടു മണിക്ക് സമയം മാറും. രണ്ടു മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവർ ഒരു മണിക്കൂർ അധിക ഡ്യൂട്ടി ചെയ്യേണ്ടി വരും. ഡ്യൂട്ടിയില്ലാത്തവർക്ക് ഒരു മണിക്കൂർ അധിക ഉറക്കം […]

You May Like

Breaking News

error: Content is protected !!