യു.കെ: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ നടപടിയെടുക്കാതെ സംസാരം മാത്രം നടത്തുന്ന ലോകനേതാക്കളെ വിമര്‍ശിച്ച്‌ എലിസബത്ത് രാജ്ഞി

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ നടപടിയെടുക്കാതെ സംസാരം മാത്രം നടത്തുന്ന ലോകനേതാക്കളെ വിമര്‍ശിച്ച്‌ എലിസബത്ത് രാജ്ഞി.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 31ന് നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോണ്‍ഫറന്‍സ് ഒഫ് പാര്‍ട്ടീസ് 26 ഉച്ചകോടിയില്‍ പങ്കെടുക്കാത്ത നേതാക്കളെ ഉദ്ദേശിച്ചായിരുന്നു രാജ്ഞിയുടെ പരോക്ഷ വിമര്‍ശനം.

കഴിഞ്ഞ ദിവസം കാര്‍ഡിഫില്‍ വെല്‍ഷ് അസംബ്ലി ഉദ്ഘാടനം ചെയ്യാനെത്തിയ എലിസബത്ത് മരുമകളും കോണ്‍വാള്‍ പ്രഭ്വിയുമായ കാമിലയുമായും പാര്‍ലമെന്റ് പ്രിസൈഡിംഗ് ഓഫീസറായ എലിന്‍ജോന്‍സുമായുമുള്ള സംഭാഷണമദ്ധ്യേയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.

ഇത് അസാധാരണമാണ് അല്ലേ. സി.ഒ.പിയെ കുറിച്ചുള്ളതെല്ലാം ഞാന്‍ കേട്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് ഇപ്പോഴും അറിയില്ല, ആരൊക്കയാണ് വരുന്നതെന്ന്. ഒരു വിവരവുമില്ല. വരാത്ത ആളുകളെ കുറിച്ചു മാത്രമാണ് നമുക്ക് അറിയാവുന്നത്. അവര്‍, പ്രവര്‍ത്തിക്കാതെ സംസാരിക്കുക മാത്രം ചെയ്യുന്നത് കാണുമ്ബോള്‍ ശരിക്കും ദേഷ്യം വരും – എലിസബത്ത് പറയുന്നു.

സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലാണ് സി.ഒ.പി. 26 ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമോ എന്ന കാര്യവും വ്യക്തമല്ല.

Next Post

ഒമാൻ: സ്വദേശിവത്കരണം കടുപ്പിച്ചു

Fri Oct 15 , 2021
Share on Facebook Tweet it Pin it Email ഒമാന്‍ : ഒമാനില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റ ഭാഗമായി ആരോഗ്യ മേഖലയില്‍ 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു. ആയിരത്തിലധികം പേരെ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍, പാരാമെഡിക്കല്‍, ഭരണ വിഭാഗത്തിലേക്ക് നിയമിച്ചതായും മന്ത്രാലയം അറിയിച്ചു. 176 സ്വദേശികളെ ഭരണ, സാങ്കതികവിദ്യ വിഭാഗങ്ങളിലേക്കാണ് നിയമിച്ചത്. എഞ്ചിനിയറിംഗ്, കമ്ബ്യൂട്ടര്‍ വിഭാഗവും ഇതില്‍ ഉള്‍െപ്പടും. 133 സ്വദേശികളെ മെഡിക്കല്‍ അസിസ്റ്റന്‍റ് വിഭാഗത്തിലാണ് നിയമിച്ചത്. ആരോഗ്യ മന്ത്രാലയത്തില്‍ […]

You May Like

Breaking News

error: Content is protected !!