കുവൈത്ത്: ‘കുവൈറ്റിലെ എല്ലാ ഇന്ത്യൻ സ്ത്രീകളെയും ഒരു പ്ലാറ്റ് ഫോമിൽ’ ലക്ഷ്യം വെച്ച് ഇന്ത്യന്‍ വനിതാ നെറ്റ്‌വര്‍ക്ക് – ഔദ്യോഗികമായി അവതരിപ്പിച്ച്‌ ഇന്ത്യൻ എംബസി

കുവൈറ്റ്‌: കുവൈറ്റിലെ എല്ലാ മേഖലകളിലുമുള്ള ഇന്ത്യന്‍ വനിതകളുടെ പ്രതിനിധികള്‍ക്കൊപ്പം ഇന്ത്യന്‍ വനിതാ നെറ്റ്‌വര്‍ക്ക് ഔദ്യോഗികമായി അവതരിപ്പിച്ച്‌ (IWN) കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ്‌.

കുവൈറ്റിലെ നയതന്ത്ര, വ്യാപാര സമൂഹങ്ങളില്‍ നിന്നും ഇന്ത്യയിയില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ സ്ത്രീകളെയും ഒരു പ്ലാറ്റ്ഫോമില്‍ ഒരുമിച്ച്‌ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്‌ കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ വനിതാ നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ചിരിക്കുന്നത്.

കുവൈറ്റില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ സ്ത്രീകളുമായും പ്രൊഫഷണല്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ പശ്ചാത്തലങ്ങളില്‍ ബന്ധപ്പെടാനും വിദ്യാഭ്യാസം, ബിസിനസ്സ്, സംസ്കാരം, ആരോഗ്യം, ശാസ്ത്രം, സാഹിത്യം, കല, കായികം എന്നീ മേഖലകളില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ ഇടപഴകല്‍ പ്രോത്സാഹിപ്പിക്കാനും IWN ലക്ഷ്യമിടുന്നു.

Next Post

കുവൈത്ത്: നഴ്സിംഗ്‌ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട അഴിമതി വച്ചുപൊറുപ്പിക്കില്ല - അംബാസിഡര്‍ സിബി ജോര്‍ജ്

Fri Oct 1 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി : നഴ്സിംഗ്‌ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട്‌ അനധികൃതമായി തുക ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് അംബാസിഡര്‍ സിബി ജോര്‍ജ്ജ്‌ വ്യക്തമാക്കി. കഴിഞ്ഞ എംബസ്സിയില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പതിനായിരം രൂപയും ജി.എസ്‌ടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്‌. ഇതില്‍ നിന്നും ഒരു പൈസ പോലും കൂടുതല്‍ ആരും നല്‍കരുതെന്നും അധിക തുക ഈടാക്കുന്നവര്‍ക്കെതിരെ കുവൈത്തിലും ഇന്ത്യയിലും […]

You May Like

Breaking News

error: Content is protected !!