കുവൈത്ത്: നഴ്സിംഗ്‌ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട അഴിമതി വച്ചുപൊറുപ്പിക്കില്ല – അംബാസിഡര്‍ സിബി ജോര്‍ജ്

കുവൈറ്റ് സിറ്റി : നഴ്സിംഗ്‌ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട്‌ അനധികൃതമായി തുക ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് അംബാസിഡര്‍ സിബി ജോര്‍ജ്ജ്‌ വ്യക്തമാക്കി. കഴിഞ്ഞ എംബസ്സിയില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുപ്പതിനായിരം രൂപയും ജി.എസ്‌ടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്‌. ഇതില്‍ നിന്നും ഒരു പൈസ പോലും കൂടുതല്‍ ആരും നല്‍കരുതെന്നും അധിക തുക ഈടാക്കുന്നവര്‍ക്കെതിരെ കുവൈത്തിലും ഇന്ത്യയിലും നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിബി ജോര്‍ജ് പറഞ്ഞു.

നഴ്സിംഗ്‌ റിക്രൂട്ട്മെന്‍റ് ചാര്‍ജ് ആയി കുവൈറ്റ് അധികൃതര്‍ ഒരു പൈസ പോലും ഈടാക്കുന്നില്ല.ഇതുമായി ബന്ധപ്പെട്ട്‌ കുവൈത്ത്‌ ആരോഗ്യ മന്ത്രിയുമായും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നിരവധി തവണ താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്‌.കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്സുമാരെ ഇന്ത്യയില്‍ നിന്നു നേരിട്ട്‌ റിക്രൂട്‌മന്റ്‌ നടത്തുവാനാണു ശ്രമിക്കുന്നത്‌. ഗാര്‍ഹിക വിസ റിക്രൂട്ട്‌മന്‍റ് നിരക്ക്‌ കുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും സ്ഥാനപതി വ്യക്തമാക്കി.

Next Post

ഒമാൻ: കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ - സുപ്രധാന അറിയിപ്പുമായി ഒമാൻ

Fri Oct 1 , 2021
Share on Facebook Tweet it Pin it Email മസ്കറ്റ് : ഗവര്‍ണറേറ്റിലെ പ്രവാസികള്‍ക്ക് ഒക്ടോബര്‍ 3 മുതല്‍ 7 വരെയുള്ള തീയതികളില്‍ രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ കുത്തിവെപ്പുകള്‍ ലഭ്യമാക്കുമെന്ന് അല്‍ദാഹിറ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. ഓക്സ്ഫോര്‍ഡ് ആസ്ട്രസെനേക വാക്സിന്റെ രണ്ടാം ഡോസാണ് ഇത്തരത്തില്‍ നല്‍കുന്നത്. ആദ്യ ഡോസ് കുത്തിവെപ്പെടുത്തവര്‍ക്ക് ഇബ്രിയിലെ അല്‍ മുഹല്ലബ് ഇബ്ന്‍ അബി സുഫ്‌റ, യാങ്കൂലിലെ വാലി യാങ്കൂല്‍ […]

You May Like

Breaking News

error: Content is protected !!