ഒമാൻ: കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ – സുപ്രധാന അറിയിപ്പുമായി ഒമാൻ

മസ്കറ്റ് : ഗവര്‍ണറേറ്റിലെ പ്രവാസികള്‍ക്ക് ഒക്ടോബര്‍ 3 മുതല്‍ 7 വരെയുള്ള തീയതികളില്‍ രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ കുത്തിവെപ്പുകള്‍ ലഭ്യമാക്കുമെന്ന് അല്‍ദാഹിറ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. ഓക്സ്ഫോര്‍ഡ് ആസ്ട്രസെനേക വാക്സിന്റെ രണ്ടാം ഡോസാണ് ഇത്തരത്തില്‍ നല്‍കുന്നത്.

ആദ്യ ഡോസ് കുത്തിവെപ്പെടുത്തവര്‍ക്ക് ഇബ്രിയിലെ അല്‍ മുഹല്ലബ് ഇബ്ന്‍ അബി സുഫ്‌റ, യാങ്കൂലിലെ വാലി യാങ്കൂല്‍ ഓഫീസ് ഹാള്‍, ധന്ഖിലെ ജിംനേഷ്യം എന്നിവിടങ്ങളില്‍ നിന്നാണ് വാക്സിന്‍ നല്‍കുന്നത്.

വാക്സിന്‍ ലഭിക്കുന്നതിനുള്ള തീയതി സംബന്ധിച്ച അറിയിപ്പ് SMS മുഖേനെ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനെടുക്കാന്‍ വരുന്ന പ്രവാസികള്‍ തീയതി സംബന്ധിച്ച ഈ സന്ദേശം, ആദ്യ ഡോസ് എടുത്തതിന്റെ രേഖകള്‍, റെസിഡന്റ് കാര്‍ഡ് എന്നിവ കൈവശം കരുതേണ്ടതാണ്.

Next Post

ഒമാൻ: ദു​ബൈ എക്​സ്​പോ - സന്ദർശകരെ സ്വീകരിക്കാൻ ഒമാൻ പവലിയൻ ഒരുങ്ങി

Fri Oct 1 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: വാ​ണി​ജ്യ-​വി​നോ​ദ മേ​ള​യാ​യ എ​ക്​​സ്​​പോ 2020ന്​​ ​ദു​ബൈ​യി​ല്‍ തു​ട​ക്ക​മാ​യ​പ്പോ​ള്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച്‌​ ഒ​മാ​ന്‍ പ​വ​ലി​യ​നും. അ​വ​സ​ര​ങ്ങ​ളു​ടെ ത​ല​മു​റ​ക​ള്‍ എ​ന്ന പേ​രി​ല്‍ കു​ന്തി​രി​ക്ക മ​ര​ത്തി​െന്‍റ ക​ഥ​യും അ​തി​െന്‍റ ജീ​വി​ത​ച​ക്ര​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ പ​വ​ലി​യ​ന്‍ രൂ​പ ക​ല്‍​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി കാ​ല​ത്തു​ള്ള മ​ഹാ​മേ​ള​യാ​യ​തു​കൊ​ണ്ടു ത​ന്നെ ഒ​മാ​ന്‍ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക്​ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ്​ ഇ​ത്​ ന​ല്‍​കു​ന്ന​ത്. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വാ​ണ്​​ […]

You May Like

Breaking News

error: Content is protected !!