കുവൈത്ത് സിറ്റി: ദിനേന വര്‍ധിച്ചു വരുന്ന വ്യാപാര ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അടുത്തറിയുന്നതിനുമായി ഇന്ത്യയില്‍ നിന്നുള്ള ഒരു സംഘം ബിസിനസ് പ്രതിനിധികള്‍ കുവൈത്ത് സന്ദര്‍ശിക്കാനൊരുങ്ങുന്നു. അടുത്ത മാസം എട്ടിന് സംഘം കുവൈത്തിലെത്തും.
കുവൈത്തിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സിലു (ഐ ബി പി സി)മായി സഹകരിച്ചു കൊണ്ടാണ് സംഘത്തിന്റെ സന്ദര്‍ശനം. കുവൈത്തി നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയെന്നതാണ് സന്ദര്‍ശക സംഘത്തിന്റെ മുഖ്യ ലക്ഷ്യം.
‘അണ്‍ലീഷിംഗ് സിനര്‍ജീസ് ‘എന്ന പേരിലാണ് ഇന്ത്യ-കുവൈത്ത് നിക്ഷേപക സമ്മേളനം സംഘടിപ്പിക്കുക. കുവൈത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (കെ സി സി ഐ) യൂണിയന് ഓഫ് ഇന്‍വെസ്റ്റ്മെന്റ് കമ്ബനീസ് (യു ഐ സി) എന്നിവയുടെ പിന്തുണയും സമ്മേളനത്തിനുണ്ട്.
കുവൈത്തിലെ ഒരു പ്രധാന ബിസിനസ് ഇവന്റ് ആയതിനാല്‍ രാജ്യത്തെ നിരവധി ഇന്ത്യന്‍ വ്യവസായികളുടെ പങ്കാളിത്തത്തിന് പുറമെ കുവൈത്തിലെ അമ്ബതിലധികം പ്രമുഖ വ്യവസായികളും സമ്മേളനത്തിന്റെ ഭാഗമാകുമെന്നാണ് വിവരം.