യു.കെ: ഫുഡ്‌ ഡെലിവറി ബോയ്‌സ് മിക്കവരും അനധികൃതന്മാര്‍; രേഖകളില്ലാതെ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ പിടിയില്‍

അനധികൃത കുടിയേറ്റത്തിന് എതിരായ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് 60-ഓളം മോപ്പഡ് ഡ്രൈവര്‍മാര്‍ അനധികൃതമായി ജോലി ചെയ്ത് പിടിയിലായത്. ഇവരില്‍ നിരവധി ഇന്ത്യക്കാരുണ്ടെന്ന് യുകെ സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ത്യക്കാര്‍ക്ക് പുറമെ ബ്രസീല്‍, അള്‍ജീരിയ സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്. അനധികൃതമായി ജോലി ചെയ്തതിനും, വ്യാജ രേഖകള്‍ കൈവശം വെച്ചതിനും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തുന്നത്. ചെറുബോട്ടുകളില്‍ കയറി ഇംഗ്ലീഷ് ചാനല്‍ അനധികൃതമായി കടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ കുടിയേറ്റ വിഭാഗം ഇന്ത്യക്കാരുടേതാണെന്ന് യുകെ ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.

‘അനധികൃത ജോലി നമ്മുടെ സമൂഹത്തെ തകര്‍ക്കും, സത്യസന്ധരായ ജോലിക്കാരെ വഞ്ചിതരാക്കി പുറത്താക്കും, പൊതുപഴ്സ് കൊള്ളയടിക്കും’, യുകെ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ വ്യക്തമാക്കി. നമ്മുടെ നിയമങ്ങളും അതിര്‍ത്തികളും ചൂഷണം ചെയ്യുന്നത് തടയാന്‍ വേഗത്തിലുള്ള നടപടികളാണ് പ്രധാനമന്ത്രി റിഷി സുനാക് മുന്നോട്ട് വെച്ചിരിക്കുന്നത്. ലേബര്‍ വിപണി മാന്യവും, സത്യസന്ധവുമാകണം. പൊതുജനം വാങ്ങുന്ന ഉത്പന്നങ്ങളും, സേവനങ്ങളും നിയമപരമായതാണെന്ന ആത്മവിശ്വാസവും ആവശ്യമാണ്, ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി വിശദമാക്കി.

അറസ്റ്റിലായ 60 പേരില്‍ 44 പേരെ ഹോം ഓഫീസ് കസ്റ്റഡിയിലെടുത്തു. ഇവരെ യുകെയില്‍ നിന്നും നാടുകടത്താനുള്ള നടപടികളിലേക്ക് നീങ്ങും. 16 പേരെ ഇമിഗ്രേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇത്തരം അറസ്റ്റുകള്‍ വരുമ്പോള്‍ യുകെയില്‍ നിന്നും നിരവധി പേര്‍ തനിയെ ഒഴിഞ്ഞുപോകുമെന്ന് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നു. ഡെലിവെറൂ, ജസ്റ്റ്ഈറ്റ്, ഉബര്‍ഈറ്റ്സ് തുടങ്ങിയ കമ്പനികള്‍ക്കായി കരാറില്ലാതെ ജോലി ചെയ്യാനാണ് അനധികൃത ജോലിക്കാരെ ഉപയോഗിക്കുന്നത്.

Next Post

ഒമാന്‍: മസ്കത്തിലേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികള്‍ പിടിയില്‍

Thu Apr 27 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കണ്‍ട്രോള്‍ വിഭാഗം ദോഫാര്‍ ഗവര്‍ണറേറ്റില്‍നിന്നാണ് പ്രതികളെ പിടികൂടുന്നത്. 20 പാക്കറ്റിലധികം മരിജുവാന ക്രിസ്റ്റല്‍ അനസ്തെറ്റിക്സ് ഉള്‍പ്പെടെയുള്ള മയക്ക് മരുന്നുകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഏഷ്യന്‍ പൗരന്മാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെയുള്ള […]

You May Like

Breaking News

error: Content is protected !!