ഒമാന്‍: മസ്കത്തിലേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികള്‍ പിടിയില്‍

മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കണ്‍ട്രോള്‍ വിഭാഗം ദോഫാര്‍ ഗവര്‍ണറേറ്റില്‍നിന്നാണ് പ്രതികളെ പിടികൂടുന്നത്.

20 പാക്കറ്റിലധികം മരിജുവാന ക്രിസ്റ്റല്‍ അനസ്തെറ്റിക്സ് ഉള്‍പ്പെടെയുള്ള മയക്ക് മരുന്നുകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഏഷ്യന്‍ പൗരന്മാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ വരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ പ്രവാസികള്‍ ചൂതാട്ടം നടത്തിയിരുന്ന അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് റെയ്ഡ്

Thu Apr 27 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ പ്രവാസികള്‍ ചൂതാട്ടം നടത്തിയിരുന്ന അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് റെയ്ഡ്. കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു സംഭവം. പൊലീസ് സംഘമെത്തിയപ്പോള്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന പ്രവാസികള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം നടക്കുന്നെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത് അനുസരിച്ചാണ് പൊലീസ് സംഘം റെയ്ഡിനായി എത്തിയത്. എന്നാല്‍ […]

You May Like

Breaking News

error: Content is protected !!