കുവൈത്ത്: കെ.ഐ.സി ഫഹാഹീല്‍ കമ്മിറ്റി ഭാരവാഹികള്‍

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ സമസ്തയുടെ പോഷക ഘടകമായ കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) പുതിയ ഫഹാഹീല്‍ മേഖല കമ്മിറ്റിയെ തെരഞ്ഞെടുത്തു. കെ.ഐ.സി മജ്‍ലിസുല്‍ അഅ് ലാ അംഗം അബ്ദുലത്തീഫ് വളാഞ്ചേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: അബ്ദുല്‍സലാം പെരുവള്ളൂര്‍ (പ്രസി.), അബ്ദുറഷീദ് മസ്താന്‍ (ജന. സെക്ര), സമീര്‍ പാണ്ടിക്കാട് (ട്രഷ), ഇല്യാസ് ബാഹസന്‍ തങ്ങള്‍, ഹംസ വാണിയന്നൂര്‍, ടി.വി. ഫൈസല്‍ (വൈ.പ്രസി.), ഇസ്മായില്‍ വെള്ളിയോത്ത്, മുഹമ്മദ്‌ ആരിഫ് കുറ്റിപ്പുറം, ഹംസക്കുട്ടി പാപ്പിനിശേരി (ജോ. സെക്ര).

കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ്‌ അമീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ.ഐ.സി പ്രസിഡന്റ്‌ അബ്ദുല്‍ ഗഫൂര്‍ ഫൈസി, ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ഇസ്മായില്‍ ഹുദവി, മുഹമ്മദലി ഫൈസി എന്നിവര്‍ സംസാരിച്ചു. എന്‍ജിനീയര്‍ മുനീര്‍ സ്വാഗതവും അബ്ദുറഷീദ് മസ്താന്‍ നന്ദിയും പറഞ്ഞു.

Next Post

ഒമാൻ: വിദേശ നിക്ഷേപകരുടെ കോവിഡ് കാല ഫീസിളവുകള്‍ ഒഴിവാക്കി

Fri Jan 6 , 2023
Share on Facebook Tweet it Pin it Email വിദേശ നിക്ഷേപകരുടെ കോവിഡ് കാല ഫീസിളവുകള്‍ ഒഴിവാക്കി ഒമാന്‍.ഇതോടെ വാണിജ്യ വ്യവസായ മന്ത്രാലയം ഈ സേവനങ്ങള്‍ക്ക് 2021 ആദ്യത്തിലെ നിരക്കുകള്‍തന്നെ ഈടാക്കും. കോവിഡ് കാലത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി വാണിജ്യ വ്യവസായം കമേഴ്സ്യല്‍ രജിസ്ട്രേഷനുള്ള നിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ ഈ നിരക്കുകള്‍തന്നെയായിരുന്നു മന്ത്രാലയം ഈടാക്കിയിരുന്നത്. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും 3000 […]

You May Like

Breaking News

error: Content is protected !!