നെറുകയിൽ സിന്ദൂരവുമായി നയൻതാര – വിഘ്നേഷുമായുള്ള വിവാഹം കഴിഞ്ഞു?

തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളാണ് നയന്‍താരയും വിഘ്‍നേഷ് ശിവനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. പ്രിയ താരങ്ങളുടെ വിവാഹത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ക്ഷേത്ര ദര്‍ശനം നടത്തുന്ന ഇരുവരുടെയും വീഡിയോയാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. നയന്‍താര നെറ്റിയില്‍ സുന്ദരം ചാര്‍ത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായി ആരാധകരും രം​ഗത്തെത്തി. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര നേരത്തെ സ്ഥിരീകരിച്ചിരുന്നു.

‘കാതുവാക്കിലെ രണ്ടു കാതല്‍’ ചിത്രമാണ് വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ നയന്‍താര നായികയായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. വിഘ്‌നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തില്‍ സാമന്തയും നായികയാണ്.

മലയാളത്തില്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളിലും നായിക നയന്‍താരയാണ്. ഇതില്‍ പൃഥ്വിരാജ് നായകനാവുന്ന ഗോള്‍ഡ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഫഹദ് ഫാസില്‍ നായകനാവുന്ന പാട്ട് ആണ് മറ്റൊരു ചിത്രം.

അതേസമയം, തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നായികമാരില്‍ ഒന്നാമതാണ് നയന്‍താരം. അഞ്ച് മുതല്‍ ആറ് കോടിവരെയാണ് നയന്‍താരയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. ഫാമിലി മാന്‍ 2, പുഷ്പ എന്നിവയ്ക്ക് ശേഷം തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നായികയായി മാറിയിരിക്കുകയാണ് സാമന്ത. മൂന്ന് കോടി രൂപയാണ് സാമന്തയുടെ പ്രതിഫലമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയിലെ ​ഗാനരം​ഗത്തിന് മാത്രം ഒന്നരക്കോടിയോളം രൂപ സാമന്ത വാങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ബാഹുബലിയിലൂടെ താരമൂല്യം ഉയര്‍ന്ന അനുഷ്ക ശര്‍മയും ഒരു ചിത്രത്തിന് മൂന്ന് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. പൂജ ഹെഗ്ഡെ, രശ്മിക മന്ദാന,കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മറ്റ് നായികമാര്‍.

Next Post

ഒമാൻ: പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്

Sun Mar 13 , 2022
Share on Facebook Tweet it Pin it Email മസ്‍കത്ത്: ഒമാനില്‍ പ്രവാസികളെ ജോലിക്ക് നിയമിക്കുന്നതിനുള്ള ഫീസ് കുറയ്‍ക്കാന്‍ ഉത്തരവ്. പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കുന്നതിനും അത് പുതുക്കുന്നതിനുമുള്ള ഫീസുകള്‍ കുറയ്‍ക്കണമെന്നാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഒമാന്‍ ടെലിവിഷന്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ അറിയിച്ചു. മസ്‍കത്ത്, സൌത്ത് അല്‍ ബാത്തിന, മുസന്ദം എന്നിവിടങ്ങളിലെ ശൈഖുമാരുമായി ഞായറാഴ്‍ച അല്‍ ആലം കൊട്ടാരത്തില്‍ വെച്ചുനടന്ന കൂടിക്കാഴ്‍ചയിലാണ് […]

You May Like

Breaking News

error: Content is protected !!