ഒമാൻ: പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്

മസ്‍കത്ത്: ഒമാനില്‍ പ്രവാസികളെ ജോലിക്ക് നിയമിക്കുന്നതിനുള്ള ഫീസ് കുറയ്‍ക്കാന്‍ ഉത്തരവ്. പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കുന്നതിനും അത് പുതുക്കുന്നതിനുമുള്ള ഫീസുകള്‍ കുറയ്‍ക്കണമെന്നാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഒമാന്‍ ടെലിവിഷന്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ അറിയിച്ചു.

മസ്‍കത്ത്, സൌത്ത് അല്‍ ബാത്തിന, മുസന്ദം എന്നിവിടങ്ങളിലെ ശൈഖുമാരുമായി ഞായറാഴ്‍ച അല്‍ ആലം കൊട്ടാരത്തില്‍ വെച്ചുനടന്ന കൂടിക്കാഴ്‍ചയിലാണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. ഫീസ് കുറയ്‍ക്കുന്നത് ഏത് തരത്തിലുള്‍പ്പെടെ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Next Post

കുവൈത്ത്: നിയമലംഘനം - 2021 ൽ വിലക്കേർപ്പെടുത്തിയത് 139 വെബ്‌സൈറ്റുകൾക്ക്

Sun Mar 13 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: 2021 ല്‍ കുവൈത്ത് വിലക്കേര്‍പ്പെടുത്തിയത് 139 വെബ്‌സൈറ്റുകള്‍ക്ക്. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്രയധികം വെബ്‌സൈറ്റുകള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തിയത്. രാജ്യത്തെ സദാചാരമൂല്യങ്ങള്‍ക്ക് നിരക്കാത്തതായ ഉള്ളടക്കങ്ങള്‍, വിവിധ തട്ടിപ്പുകള്‍ ലക്ഷ്യമിട്ടുള്ള ഉള്ളടക്കം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ വെബ്‌സൈറ്റുകള്‍ നിരോധിച്ചത്. പകര്‍പ്പവകാശലംഘനം, സ്വകാര്യതയുടെ ലംഘനം, സ്വകാര്യ, സാമ്ബത്തിക വിവരങ്ങള്‍ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ലംഘനങ്ങള്‍ നടത്തിയ വെബ്‌സൈറ്റുകളും കുവൈത്ത് […]

You May Like

Breaking News

error: Content is protected !!