ഒമാനില്‍ പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്ബിങ് നിര്‍ത്തുന്നു.പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്ബ് ചെയ്യാത്തത് യാത്രയെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
താമസരേഖ സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും ഒമാന്‍ അധികൃതര്‍ നല്കുന്ന റസിഡന്റ് കാര്‍ഡുകള്‍ മതിയാകും. വിസ ഓണ്‍ലൈനിലൂടെ ആക്കുക വഴി താമസ രേഖകള്‍ പുതുക്കുന്നത് എളുപ്പമാക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
പാസ്പോര്ട്ടില് വിസ സ്റ്റാമ്ബ് ചെയ്യാതിരിക്കുന്നതു കൊണ്ട് ഒമാനില്‍ യാതൊരു പ്രയാസവും ഉണ്ടാവാനിടയില്ലെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്നവര്‍ക്ക് ബുദ്ധിമുട്ടാവുമോ എന്ന് ആണ് ചില പ്രവാസികളുടെ ആശങ്ക.
ഇനി യാത്രകള്‍ക്കും മറ്റും റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാവുന്ന സാഹചര്യവുമുണ്ട്. ഇന്ത്യയില്‍നിന്നും മറ്റും റസിഡന്റ് കാര്‍ഡുകള്‍ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്താല്‍ യാത്ര മുടങ്ങുകയും പുതിയ കാര്‍ഡുകള്‍ ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടി വരും.