ഒമാന്‍: ഒമാന്‍ എയറിന് പിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും നിരക്ക് കുറച്ചു – വി.കെ.ഷെഫീര്‍

ഒമാന്‍ എയര്‍ കേരള സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ കുറച്ചതിന് പിന്നാലെ എയര്‍ ഇന്ത്യ എക്പ്രസും ഇളവുമായി രംഗത്ത്.

കേരളത്തിലെ എല്ലാ സെക്ടറിലേക്കും എയര്‍ ഇന്ത്യ എക്പ്രസ് നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ഏപ്രില്‍ 11 വരെ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കാണ് എയര്‍ ഇന്ത്യ എക്പ്രസ് ഈടാക്കുന്നത്. തിരുവന്തപുരത്തേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യനാവുക. തിരിച്ച്‌ ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും മിതമായ നിരക്കാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്.

ഈ മാസം പകുതിവരെ 33.2 റിയാല്‍ ആണ് തിരുവന്തപുരത്തേക്കുള്ള നിരക്ക്. പക്ഷെ ഈ യാത്രക്കാര്‍ക്ക് 20 കിലോ ലഗേജ് മാത്രമാണ് കൊണ്ട് പോവാന്‍ കഴിയുക. 30 കിലോ ലഗേജ് കൊണ്ട് പോവുന്നവരില്‍ നിന്ന് 38.200 റിയാലാണ് ഈടാക്കുന്നത്. അതോടൊപ്പം മൂന്ന് റിയാല്‍ സര്‍വീസ് ചാര്‍ജ്ജും നല്‍കേണ്ടി വരും. മസ്കത്തില്‍ നിന്ന് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്ക് 11 വരെ 39.2 റിയാലാണ്. ഈ മൂന്ന് സെക്ടറിലേക്കും ഏകീകൃത നിരക്കാണ് നല്‍കുന്നത്. 12 ന് ശേഷം നിരക്കുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഏപ്രില്‍ അവസാനം വരെ 45 റിയാലില്‍ താഴെയാണ് നിരക്ക്. പെരുന്നാളിനോടനുബന്ധിച്ച്‌ ദിവസങ്ങളില്‍ നിരക്കുകള്‍ കുത്തനെ ഉയരുന്നുണ്ട്. കോഴിക്കോട്ടേക്ക് 93 റിയാലാണ് ഈ രണ്ട് ദിവസങ്ങളിലെ നിരക്ക്. അടുത്ത മാസം 20 മുതല്‍ നിരക്കുകള്‍ വീണ്ടും കുത്തനെ വര്‍ധിക്കും. ഒമാനില്‍ ഇന്ത്യന്‍ സ്കൂളുകളില്‍ വേനല്‍ അവധി ആരംഭിക്കുന്നത് കൊണ്ടാണ് നിരക്കുകള്‍ ഉയരുന്നത്.

Next Post

കുവൈത്ത്: വനിതവേദി കുവൈത്ത് വനിതദിനാഘോഷവും കൗണ്‍സലിങ്ങും

Tue Apr 4 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വനിതവേദി കുവൈത്ത് വനിത ദിനാഘോഷവും കുട്ടികള്‍ക്കായി കൗണ്‍സലിങ്ങും സംഘടിപ്പിച്ചു. അബ്ബാസിയ കലാ സെന്ററില്‍ നടന്ന പരിപാടി കല കുവൈത്ത് ജനറല്‍ സെക്രട്ടറി സി. രജീഷ് ഉദ്ഘാടനം ചെയ്തു. വനിതവേദി കുവൈത്ത് പ്രസിഡന്റ്‌ അമീന അജ് നാസ് അധ്യക്ഷത വഹിച്ചു. ഡോ. ജിജിന്‍ രാജന്‍ കൗണ്‍സലിങ് ക്ലാസ് എടുത്തു. ഷംല ബിജു വനിതദിന സന്ദേശം അവതരിപ്പിച്ചു. വനിതവേദി […]

You May Like

Breaking News

error: Content is protected !!