കുവൈത്ത്: വനിതവേദി കുവൈത്ത് വനിതദിനാഘോഷവും കൗണ്‍സലിങ്ങും

കുവൈത്ത് സിറ്റി: വനിതവേദി കുവൈത്ത് വനിത ദിനാഘോഷവും കുട്ടികള്‍ക്കായി കൗണ്‍സലിങ്ങും സംഘടിപ്പിച്ചു. അബ്ബാസിയ കലാ സെന്ററില്‍ നടന്ന പരിപാടി കല കുവൈത്ത് ജനറല്‍ സെക്രട്ടറി സി. രജീഷ് ഉദ്ഘാടനം ചെയ്തു.

വനിതവേദി കുവൈത്ത് പ്രസിഡന്റ്‌ അമീന അജ് നാസ് അധ്യക്ഷത വഹിച്ചു. ഡോ. ജിജിന്‍ രാജന്‍ കൗണ്‍സലിങ് ക്ലാസ് എടുത്തു. ഷംല ബിജു വനിതദിന സന്ദേശം അവതരിപ്പിച്ചു. വനിതവേദി കുവൈത്തിന്റെ മുഖമാസികയായ ജ്വാല മാഗസിന്റെ പ്രകാശനം അഡ്വൈസറി ബോര്‍ഡ്‌ അംഗം ടി.വി. ഹിക്മത് നിര്‍വഹിച്ചു.

കെ. സുരേന്ദ്രന്റെ സ്ത്രീ വിരുദ്ധപ്രസ്താവനക്കെതിരെ കേന്ദ്രകമ്മിറ്റി അംഗം രമ അജിത് പ്രതിഷേധകുറിപ്പ് അവതരിപ്പിച്ചു. ഫോക് വനിതവേദി ജനറല്‍ കണ്‍വീനര്‍ കവിത പ്രണീഷ്, പല്പക് ബാലവേദി ജനറല്‍ കണ്‍വീനര്‍ ശ്രുതി ഹരീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

ഉപരിപഠനാര്‍ഥം നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍, പ്രവാസജീവിതം അവസാനിപ്പിച്ച്‌ പോകുന്ന വനിതവേദി അംഗങ്ങള്‍ എന്നിവര്‍ക്കുള്ള മെമന്റോയും അതിഥികള്‍ക്കുള്ള സ്നേഹോപഹാരവും കൈമാറി. വനിതവേദി കുവൈത്ത് ട്രഷറര്‍ അഞ്ജന സജി, വൈസ് പ്രസിഡന്റ്‌ ഷിനി റോബര്‍ട്ട്‌, ജോ. സെക്രട്ടറി പ്രസീത ജിതിന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തുഷാര അരവിന്ദന്‍ അവതാരകയായി. യോഗത്തില്‍ സെക്രട്ടറി ആശ ബാലകൃഷ്ണന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സുനിത സോമരാജ് നന്ദിയും രേഖപ്പെടുത്തി.

Next Post

യു.കെ: യുകെ - ഇന്ത്യ ലീഡേഴ്സ് കോണ്‍ഫറന്‍സ് ലണ്ടനില്‍ നടന്നു

Tue Apr 4 , 2023
Share on Facebook Tweet it Pin it Email യൂറോപ്പ് ഇന്ത്യ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഇഐസിബിഐ) സംഘടിപ്പിച്ച യുകെ- ഇന്ത്യ ലീഡേഴ്സ് കോണ്‍ഫറന്‍സ് മാര്‍ച്ച് 1 ന് ലണ്ടനില്‍ വിപുലമായി നടന്നു. ബിസിനസ് ശക്തിപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രസക്തവും സമയബന്ധിതവും വളരെ ആവശ്യമുള്ളതും ആണ് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വാണിജ്യ ബന്ധം. ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സംരംഭകര്‍ക്ക് പരസ്പരം രാജ്യത്ത് എങ്ങനെ ബിസിനസ്സ് നടത്താം […]

You May Like

Breaking News

error: Content is protected !!