കുവൈത്ത്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നണിപോരാളികളായി പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് ബോണസ്

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നണിപോരാളികളായി പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച്‌ കുവൈത്ത് ജലവൈദ്യുത മന്ത്രാലയം. ജലവൈദ്യുത മന്ത്രി എഞ്ചിനീയര്‍ അലി അല്‍മൂസയാണ് കൊവിഡ് മുന്നണിപോരാളികളായ ജീവനകാര്‍ക്ക് ബോണസ് നല്കുന്നത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്.

കൊവിഡ് പ്രതിരോധത്തില്‍ മുന്നണിയില്‍ പ്രവര്‍ത്തിച്ച ജലവൈദ്യുതി വകുപ്പിലെ ജീവനകാര്‍ക്ക് ബോണസ് നല്കാനുള്ള നിര്‍ദേശത്തിന് കഴിഞ്ഞദിവസം ഖത്തര്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ അംഗീകാരം നല്കിയിരുന്നു. പുതിയ നിര്‍ദേശം പ്രാബല്ല്യത്തില്‍ വരുന്നതോടെ വിദേശികള്‍ ഉള്‍പ്പടെ നിരവധി ജീവനകാര്‍ക്ക് ആനുകൂല്യം ലഭ്യമാകും. കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ചവര്‍ക്കാണ് ബോണസ് നല്‍കുന്നതെന്നാണ് മന്ത്രി എഞ്ചിനീയര്‍ അലി അല്‍മൂസ വ്യക്തമാക്കിയത്.

ആഭ്യന്തര മന്ത്രാലയത്തില്‍ കൊവിഡ് മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ചവര്‍ക്ക് നേരത്തെ ബോണസ് പ്രഖ്യാപിച്ചിരുന്നു. അറുനൂറ് ദശലക്ഷം ദിനാറാണ് കൊവിഡ് ബോണസ് നല്‍കുന്നതിനായി കുവൈത്ത് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്.

Next Post

യു.കെ: മാന്ദ്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, 50 വർഷത്തിനിടയിലെ ഏറ്റവും വലിയ നികുതി ഇളവ് പ്രഖ്യാപിച്ച് യു.കെ

Sun Sep 25 , 2022
Share on Facebook Tweet it Pin it Email മാന്ദ്യത്തിലേക്ക് (Recession) പോവുന്ന സമ്ബദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ വിപുലമായ നയങ്ങള്‍ (Fiscal Plan) പ്രഖ്യാപിച്ച്‌ യുകെ (UK). പുതുതായി ചുമതലയേറ്റ ധനമന്ത്രി ക്വാസി ക്വാര്‍ട്ടംഗ് (Kwasi Kwarteng) 50 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ നികുതി ഇളവാണ് പ്രഖ്യാപിച്ചത്. സമ്ബന്നര്‍ക്ക് ഏര്‍പ്പെടുത്തിയരുന്ന 45 ശതമാനം നികുതി പിന്‍വലിച്ച സര്‍ക്കാര്‍ അടിസ്ഥാന നികുതി നിരക്ക് 20ല്‍ നിന്ന് 19 ശതമാനം ആയി […]

You May Like

Breaking News

error: Content is protected !!