ഒമാന്‍: ഒമാനില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ദൃശ്യമായില്ലെങ്കില്‍ പിഴ

വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റ് ദൃശ്യമായില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്.

സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യം റോയല്‍ ഒമാൻ പൊലീസ് നിര്‍ദേശിച്ചത്.

നമ്ബര്‍ പ്ലേറ്റിലെ അക്ഷരങ്ങളും നമ്ബറുകളും പൊടിയില്‍ മുങ്ങി അവ്യക്തമാകുന്നത് നിയമലംഘനമാണെന്നും റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. പൊടിക്കാറ്റിലും മഴയിലെ ചളിയില്‍ സഞ്ചരിക്കുന്നത് മൂലവും പലപ്പോഴും വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റുകള്‍ അവ്യക്തമാകുന്നത് സാധാരണമാണ്. പ്രത്യേകിച്ച്‌ ദീര്‍ഘദൂര സഞ്ചാരികളുടെ വാഹനങ്ങളാണ് ഇത്തരത്തില്‍ കാണുന്നത്.

ടാറിട്ട റോഡിലൂടെയെല്ലാതെ വാഹനങ്ങള്‍ കൊണ്ടുപോകുമ്ബോള്‍ നമ്ബര്‍ പ്ലേറ്റുകള്‍ ചളിയിലും പൊടിയിലും മുങ്ങുന്നതാണ് ഇതിന് കാരണം. ഈ സാഹചര്യത്തില്‍ നമ്ബര്‍ പ്ലേറ്റുകള്‍ എപ്പോഴും വ്യക്തമാണെന്ന് ഉറപ്പു വരുത്താൻ ശ്രദ്ധിക്കണമെന്ന് ട്രാഫിക് പൊലീസ് അധികൃതര്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.

Next Post

കുവൈത്ത്: കുവൈത്തില്‍ സ്വദേശിവത്ക്കരണം ഊര്‍ജിതമാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍

Fri Aug 4 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുവാൻ സിവില്‍ സര്‍വീസ് കമ്മീഷൻ. പ്രവാസി ജീവനക്കാരെ മാറ്റി സ്വദേശി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കുവൈറ്റൈസേഷൻ ശക്തിപ്പെടുത്തുന്നത്. കുവൈറ്റൈസേഷൻ സംബന്ധമായ നിര്‍ദ്ദേശം എല്ലാ ഗവണ്‍മെൻറ് സ്ഥാപനങ്ങള്‍ക്കും നല്‍കിയിതായി സി.എസ്.സി അധികൃതര്‍ അറിയിച്ചു. ചില ഗവണ്‍മെൻറ് സ്ഥാപനങ്ങളില്‍ കുവൈത്തികളല്ലാത്തവരെ നിയമിക്കുമെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിവില്‍ സര്‍വീസ് കമ്മീഷൻ ട്വീറ്റ് […]

You May Like

Breaking News

error: Content is protected !!