ഒമാൻ: പ്രവാചക സ്മരണയിൽ നബിദിനം ഇന്ന് – ആഘോഷം ഇത്തവണയും ഓൺലൈനിൽ

മ​സ്ക​ത്ത്: പ്ര​വാ​ച​ക സ്മ​ര​ണ​യി​ല്‍ ഒ​മാ​നി​ലും ചൊ​വ്വാ​ഴ്​​ച ന​ബി​ദി​നം ആ​ഘോ​ഷി​ക്കു​ന്നു. മൗ​ലി​ദ് പാ​രാ​യ​ണം അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ ച​ട​ങ്ങു​ക​ള്‍ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും കോ​വി​ഡ് സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ല്‍ വി​പു​ല ആ​ഘോ​ഷം ഇ​ത്ത​വ​ണ​യു​മി​ല്ല. ഒ​മാ​നി​ലെ വി​വി​ധ മ​ദ്റ​സ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒാ​ണ്‍​ലൈ​നി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ചി​ല വീ​ടു​ക​ളി​ലും കൂ​ട്ടാ​യ്​​മ​ക​ളി​ലും അ​റ​ബി മാ​സ​മാ​യ റ​ബീ​ഉ​ല്‍ അ​വ്വ​ല്‍ ഒ​ന്നു മു​ത​ല്‍ മൗ​ലി​ദ് പാ​രാ​യ​ണ​വും പ്രാ​ര്‍​ഥ​ന​യും ന​ട​ത്തു​ന്നു​ണ്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല സം​ഘ​ട​ന​ക​ള്‍​ക്കും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ടു​മെ​ന്ന കാ​ര​ണ​ത്താ​ന്‍ പൊ​തു പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കു​ക​യാ ഒ​മാ​നി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​മൊ​ഴി​കെ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ വി​പു​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള മ​സ്ക​ത്ത് സു​ന്നി സെന്‍റ​ര്‍ ഇ​ത്ത​വ​ണ​യും കോ​വി​ഡ് സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ല്‍ പി​ന്മാ​റു​ക​യാ​ണ്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ റൂ​വി അ​ല്‍ ഫ​ലാ​ജ് ഹോ​ട്ട​ലി​ല്‍ ആ​യി​ര​ങ്ങ​ള്‍ പ​െ​ങ്ക​ടു​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് സം​ഘ​ടി​പ്പി​ക്കാ​റ്. മ​ദ്റ​സ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും നാ​ട്ടി​ല്‍​നി​ന്നു​ള്ള പ്ര​മു​ഖ​രും പ​െ​ങ്ക​ടു​ക്കു​ന്ന​താ​യി​രു​ന്നു ആ​ഘോ​ഷം. ക​ഴി​ഞ്ഞ​വ​ര്‍​ഷം കോ​വി​ഡ്​ കൂ​ടി​യ കാ​ല​മാ​യ​തി​നാ​ല്‍ ആ​ഘോ​ഷം ന​ട​ന്നി​ല്ല. ഇൗ ​വ​ര്‍​ഷം വി​പു​ല​മാ​യി ന​ബി​ദി​നം ആ​ഘോ​ഷി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ന്ധ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ പി​ന്മാ​റു​ക​യാ​ണെ​ന്ന് മ​സ്ക​ത്ത് സു​ന്നി സെന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍, ന​ബി​ദി​ന ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ല്‍ മ​സ്ക​ത്ത് സു​ന്നി സെന്‍റ​റി​ല്‍ മൗ​ലി​ദ് പാ​രാ​യ​ണം ന​ട​ക്കും. റ​ബീ​ഉ​ല്‍ അ​വ്വ​ല്‍ ഒ​ന്നു​മു​ത​ല്‍ ദി​വ​സ​വും രാ​ത്രി പ​ത്ത് മു​ത​ല്‍ മൗ​ലി​ദ് പാ​രാ​യ​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്. മ​ദ്റ​സ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ ഒാ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു. തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കീ​ട്ട്​ നാ​ലു മു​ത​ല്‍ ആ​റു വ​രെ​യാ​ണ് ഒാ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി​ക​ള്‍. സാ​ധാ​ര​ണ ന​ബി​ദി​നാേ​ഘാ​ഷം സം​ഘ​ടി​പ്പി​ക്കാ​റു​ള്ള മ​റ്റു സം​ഘ​ട​ന​ക​ളും ആ​ഘോ​ഷം ഒാ​ണ്‍​ലൈ​നി​ല്‍ ഒ​തു​ക്കു​ക​യാ​ണ്.

അ​തി​നി​ടെ ന​ബി​ദി​ന ഭാ​ഗ​മാ​യി ല​ഭി​ച്ച പൊ​തു അ​വ​ധി ആ​ഘോ​ഷ​മാ​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. കോ​വി​ഡ് വ്യാ​പ​നം ര​ണ്ട​ക്ക​മാ​യി ചു​രു​ങ്ങി​യ​തും അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വ് താ​ഴ്ന്ന​തും വ​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കും.

ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് നി​ല​വി​ല്‍ വ​രു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ള്‍ കാ​ര്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല. ക​ടു​ത്ത ചൂ​ടും മ​റ്റു പ്ര​ശ്ന​ങ്ങ​ളു​മാ​യി​രു​ന്നു കാ​ര​ണം. എ​ന്നാ​ല്‍, ഒ​മാ​നി​ല്‍ താ​പ​നി​ല ന​ന്നാ​യി താ​ഴ്ന്ന​ത് പ്ര​വാ​സി​ക​ള​ട​ക്കം പു​റ​ത്തി​റ​ങ്ങാ​ന്‍ കാ​ര​ണ​മാ​യി. അ​തി​നാ​ല്‍ അ​വ​ധി ദി​വ​സ​മാ​യ ​ചൊ​വ്വാ​ഴ്​​ച പാ​ര്‍​ക്കു​ക​ളി​ലും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ളു​ക​ളി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്്. ഇ​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഹോ​ട്ട​ലു​ക​ള്‍​ക്കും മ​റ്റും അ​നു​ഗ്ര​ഹ​മാ​വും.

Next Post

കുവൈത്ത്: കുവൈത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ പരിഷ്‌കരിക്കുന്നു

Tue Oct 19 , 2021
Share on Facebook Tweet it Pin it Email കുവൈത്ത്; കുവൈത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ പരിഷ്‌കരിക്കുന്നു.എല്‍പിജി സിലിണ്ടറുകള്‍ കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ തയാറാക്കാനായി അന്താരാഷ്ട്ര കമ്ബനിയുമായി കെഒടിസി ഉടന്‍ കരാറിലേര്‍പ്പെടുമെന്ന് അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് കിലോ, 12 കിലോ, 25 കിലോ സിലിണ്ടറുകളാണ് നിലവില്‍ കെഒടിസിയുടെ ശുഐബ, ഉമ്മുല്‍ ഐശ് ഫില്ലിങ് സ്‌റ്റേഷനുകളില്‍ തയാറാകുന്നത്. സിലിണ്ടറുകളുടെ കാലപ്പഴക്കം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ അപകട സാധ്യത ഉയര്‍ത്തുന്നതിനാലാണ് […]

You May Like

Breaking News

error: Content is protected !!