കുവൈത്ത്: സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസി വനിതകള്‍ക്ക് ഇയാള്‍ അഭയം നല്‍കിയതായി കണ്ടെത്തിയത്.

സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ മറ്റ് സ്ഥലങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തിലോ അല്ലെങ്കില്‍ മണിക്കൂര്‍ അടിസ്ഥാനത്തിലോ ജോലിക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചുവരികയാണ്. പിടിയിലായ ആറ് പേരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും.

താമസ, തൊഴില്‍ നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടിയാണ് കുവൈത്തില്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപക പരിശോധനകള്‍ നടക്കുന്നുണ്ട്. പിടിയിലാകുന്നവരെ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Next Post

ബഹ്റൈൻ: 'ജ്യു ജിറ്റ്സു'വിൽ മലയാളികളുടെ അഭിമാനമായി അൻഷാദ്​

Tue Nov 23 , 2021
Share on Facebook Tweet it Pin it Email മ​നാ​മ: അ​ബൂ​ദ​ബി​യി​ല്‍ ന​ട​ന്ന ലോ​ക പ്ര​ഫ​ഷ​ന​ല്‍ ജ്യു ​ജി​റ്റ്സു ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ബ​ഹ്‌​റൈ​നെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ പ​െ​ങ്ക​ടു​ത്ത മ​ല​യാ​ളി പ്ര​വാ​സി​ക​ള്‍​ക്ക്​ അ​ഭി​മാ​ന​മാ​കു​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െന്‍റ ജ്യു ​ജി​റ്റ്‌​സു ടീ​മി​ല്‍ അം​ഗ​മാ​യ അ​ന്‍​ഷാ​ദ് അ​ബ്​​ദു​ല്‍ അ​സീ​സാ​ണ്​ ഇൗ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ആ​യോ​ധ​ന​ക​ല​യി​ല്‍​പെ​ട്ട ജ്യു ​ജി​റ്റ്​​സു​വി​നെ ബ്ര​സീ​ലു​കാ​രാ​ണ്​ കാ​യി​ക മ​ത്സ​ര ഇ​ന​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. എ​തി​രാ​ളി​യെ നി​ല​ത്തു​ വീ​ഴ്​​ത്തി അ​ന​ങ്ങാ​ന്‍ ക​ഴി​യാ​തെ പൂ​ട്ടു​ന്ന​തു​വ​ഴി​യാ​ണ്​ വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ […]

You May Like

Breaking News

error: Content is protected !!