കുവൈത്ത്:  ഐ സി എഫ് സാല്‍മിയ മദ്‌റസ കുവൈത്ത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി | കുവൈത്തിലെ ഐ സി എഫ് സുന്നി മദ്‌റസകളില്‍ കുവൈത്ത് ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

സാല്‍മിയ മദ്‌റസയില്‍ നടന്ന ആഘോഷ പരിപാടി ഐ സി എഫ് കുവൈത്ത് നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു.

പ്രവാസി സമൂഹത്തിന് പ്രത്യേകിച്ച്‌ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കുവൈത്ത് ഭരണാധികാരികളും പൗരന്മാരും നല്‍കുന്ന പിന്തുണയും സഹകരണങ്ങളും വളരെ വലുതാണെന്ന് അലവി സഖാഫി പറഞ്ഞു. അതുകൊണ്ടു തന്നെ നാം കുവൈത്തിനോടും കുവൈത്തിലെ ജനങ്ങളോടും കടപ്പെട്ടിരിക്കുന്നു. നമ്മുടെ ഭാഗത്തു നിന്ന് കുവൈത്തിനോട് എപ്പോഴും നന്ദിയും കടപ്പാടും ഉണ്ടായിരിക്കണമെന്നും ഈ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കാനും അഖണ്ഡത മുറുക്കെപ്പിടിക്കാനും നാം ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തിന്റെ 63-ാം ദേശീയ ദിനാഘോഷ പരിപാടി യില്‍ സമീര്‍ മുസ്ലിയാര്‍, ഇബ്‌റാഹിം വെണ്ണിയോട്, മുഹമ്മദ് സഖാഫി തിരുവനന്തപുരം ആശംസകള്‍ നേര്‍ന്നു. വിദ്യാര്‍ഥികളുടെ ഘോഷയാത്രയും ദേശീയ ഗാനാലാപനവും മറ്റു വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു. ഐ സി എഫ് സിറ്റി സെന്‍ട്രല്‍ വിദ്യാഭ്യാസ സെക്രട്ടറി അബ്ദുസലാം സ്വാഗതവും മദ്‌റസാ സെക്രട്ടറി റാഷിദ് ചെറുശോല നന്ദിയും പറഞ്ഞു.

Next Post

ഒമാൻ: തൊഴില്‍ നിയമ ലംഘനം - ഏഴുപേര്‍ പിടിയില്‍

Tue Feb 27 , 2024
Share on Facebook Tweet it Pin it Email തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കെതിരെ മന്ത്രാലയത്തിന്‍റെ നടപടികള്‍ കർശനമായി തുടരുന്നു. വാരാന്ത്യത്തില്‍ വടക്കൻ ബാത്തിനയിലെ സുഹാറില്‍ മന്ത്രാലയം അധികൃതർ നടത്തിയ പരിശോധന കാമ്ബയിനില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഒമാനി ഇതര തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നതിന്‍റെ ഭാഗമായായിരുന്നു പരിശോധന. മത്സ്യബന്ധനം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അറബിക്കടലിലെയും ഒമാൻ കടലിലെയും മത്സ്യസമ്ബത്ത് പര്യവേക്ഷണം ചെയ്യുന്നതിന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് […]

You May Like

Breaking News

error: Content is protected !!