ഒമാൻ: അല്‍ ഖുവൈര്‍ പാലം അടച്ചിടും

മസ്കറ്റ്: അറ്റകുറ്റപ്പണികള്‍ക്കായി ഒമാനിലെ അല്‍ ഖുവൈര്‍ പാലം അടച്ചിടും. ഡിസംബര്‍ 31 വരെ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് അല്‍ ഖുവൈര്‍ പാലം അടച്ചിടുന്നതെന്ന് മസ്കറ്റ് നഗരസഭയുടെ അറിയിപ്പില്‍ പറയുന്നു. നിയന്ത്രണം ഇന്നലെ (വ്യാഴാഴ്ച) രാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ നിന്ന് സീബിലേക്കുള്ള ദിശയിലാണ് നിയന്ത്രണം. ഗതാഗത നിയന്ത്രണത്തിനായി റോയല്‍ ഒമാന്‍ പോലീസുമായി സഹകരിച്ചാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും നഗരസഭയുടെ അറിയിപ്പില്‍ പറയുന്നു. ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Next Post

ഒമാൻ: അനധികൃതമായി ഒമാനിലേക്ക് പ്രവേശിച്ച എട്ടു വിദേശികള്‍ പിടിയില്‍

Sat Dec 17 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: അനധികൃതമായി ഒമാനിലേക്ക് പ്രവേശിച്ച എട്ടു വിദേശികള്‍ പിടിയില്‍. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിനും താമസ നിയമം ലംഘിച്ചതിനുമാണ് എട്ടു ആഫ്രിക്കന്‍ സ്വദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് . പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും അധികൃതര്‍ അറിയിച്ചു. അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, രാജ്യത്തേക്ക് കടന്നു കയറിയ എട്ടു വിദേശികളെ അറസ്റ്റ് ചെയ്തതായി റോയല്‍ […]

You May Like

Breaking News

error: Content is protected !!