കുവൈറ്റ്‌: കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാന്‍ കര്‍ശന നിര്‍ദ്ദേശം

കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാന്‍ കര്‍ശന നിര്‍ദ്ദേശം.രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ലൈസന്‍സ് രജിസ്റ്റര്‍ വ്യക്തമാക്കുന്നത്.

അതില്‍ 800,000 ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ രേഖകള്‍ പ്രകാരം ഏകദേശം 22 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രാജ്യത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് പ്രവാസികളുടെ ലൈസന്‍സ് പരിശോധിക്കുന്നത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായിക്കുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ഇന്നലെ നിര്‍ദ്ദേശങ്ങള്‍ ഔദ്യോഗികമായി ലഭിച്ചയുടന്‍ തന്നെ ഓഡിറ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തെ ഗവര്‍ണറേറ്റുകളിലെ എല്ലാ ട്രാഫിക് വകുപ്പുകളുടെയും ആര്‍ക്കൈവുകള്‍ പരിശോധിക്കുന്നുമുണ്ട്.

Next Post

യുകെ: 'നമ്മുടെ കോയിക്കോട്' സംഗമത്തിന് പ്രൗഢോജ്വല പരിസമാപ്തി

Wed Oct 12 , 2022
Share on Facebook Tweet it Pin it Email നോർത്താംപ്ടൺ : യുകെയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ സംഗമമായ ‘നമ്മുടെ കോയിക്കോട്’ സംഗമത്തിന് ഉജ്വല പരിസമാപ്തി. കഴിഞ്ഞ ഞായറാഴ്ച നോർതാംട്ടനിൽ ആണ് കോഴിക്കോട് ജില്ലക്കാരുടെ പ്രഥമ സംഗമം നടന്നത്. ലണ്ടൻ, മാഞ്ചസ്റ്റർ, സ്കോർട്ട്ലൻഡ്, ലിവർപൂൾ തുടങ്ങി യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോഴിക്കോട്ടുകാരുടെ സംഗമത്തിൽ അറുനൂറോളം പേർ പങ്കെടുത്തു. പ്രമുഖ എഴുത്തുകാരൻ എം.എൻ. കാരശ്ശേരി മുഖ്യാതിഥിയായിയായിരുന്നു. കോഴിക്കോടിന്റെ സാംസ്കാരിക […]

You May Like

Breaking News

error: Content is protected !!